കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും അമ്മമാര്‍ക്ക് പല വിധത്തിലുള്ള കണ്‍ഫ്യൂഷനുകള്‍ ഉണ്ടായിരിക്കും. കുഞ്ഞിന് എന്ത് ഭക്ഷണം കൊടുക്കണം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടത്ര പ്രോട്ടീനും വിറ്റാമിനുകളും എല്ലാം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ കുഞ്ഞിന് വേണ്ടി തയ്യാറാക്കേണ്ട സ്‌പെഷ്യല്‍ റെസിപ്പി എന്താണെന്ന് നമുക്ക് നോക്കാം.
കുഞ്ഞിന് ആരോഗ്യവും തൂക്കവും വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിനുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും വേണ്ടി എപ്രകാരം ഈ സ്‌പെഷ്യല്‍ ഫുഡ് തയ്യറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍
താമരവിത്ത് - ഒരു കപ്പ്
ഓട്‌സ് - ഒരുകപ്പ്
വെള്ള അവില്‍ - ഒരു കപ്പ്
കശുവണ്ടി, വാള്‍നട്ട്, ബദാം- ഒരുകപ്പ് വറുത്തത്
നെയ്യ്- ഒരു ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഓട്‌സ്, താമരവിത്ത്, വെള്ള അവില്‍ എന്നിവ തുല്യമായി എടുത്ത് അത്
വറുത്തെടുക്കണം. വറുക്കാന്‍ എടുക്കുമ്പോള്‍ പാനില്‍ അല്‍പം നെയ്
ഒഴിച്ച് അതിലേക്ക് വേണം ഇത് വറുത്തെടുക്കുന്നതിന്. അതിന് ശേഷം ഇത്
മിക്‌സിയില്‍ പൊടിച്ചെടുക്കുക. ശേഷം ഇതേ പാനില്‍ നട്‌സ് വറുത്തെടുത്ത്
പൊടിച്ചെടുക്കുക. പിന്നീട് വെള്ളം ചൂടാക്കി കുഞ്ഞിന് കൊടുക്കാന്‍
പാകത്തിന് എടുത്ത് അതില്‍ ഈ പൊടിയും നട്‌സ് പൊടിച്ചതും മിക്‌സ് ചെയ്ത്
കുറുക്കി കൊടുക്കാവുന്നതാണ്. ഇത് കുഞ്ഞിന് മികച്ച ഗുണങ്ങള്‍
നല്‍കുന്നു എന്ന് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍
നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ഗുണങ്ങള്‍
കുഞ്ഞിന് തൂക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം.
ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൊടുക്കുന്നത് കുഞ്ഞിന് മികച്ച
ഗുണങ്ങള്‍ നല്‍കുന്നു. തൂക്കം കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് തൂക്കം
വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. സ്ഥിരമായി
കൊടുക്കുമ്പോള്‍ കുഞ്ഞിന് അതില്‍ മടുപ്പ് തോന്നും. അതുകൊണ്ടാണ്
കുഞ്ഞിന് ഇത് സ്ഥിരമായി നല്‍കരുത് എന്ന് പറയുന്നത്.









