Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
അരിമാവ് വേണ്ട, ഗോതമ്പ് നുറുക്ക് കൊണ്ട് എളുപ്പത്തില്‍ നെയ്യപ്പം ഉണ്ടാക്കാം
പണ്ടുകാലത്ത് വീടുകളില്‍ വിരുന്നുകാര് വന്നാല്‍ അമ്മമാര്‍ ഓടിച്ചെന്ന് ഉണ്ടാക്കുന്ന പലഹാരമാണ് നെയ്യപ്പം. അരി അരച്ചും അരിപ്പൊടി കൊണ്ടുമാണ് അവര്‍ നെയ്യപ്പം ഉണ്ടാക്കിയിരുന്നത്. പേര് നെയ്യപ്പം എന്നാണെങ്കിലും വെളിച്ചെണ്ണയിലാണ് സാധാരണ നെയ്യപ്പം ഉണ്ടാക്കുന്നത്. പിന്നെ നെയ്യില്‍ വറുത്ത തേങ്ങാക്കൊത്ത് ഇടുന്നത് കൊണ്ട് നെയ്യപ്പം എന്നുവിളിച്ചാലും തെറ്റില്ല.

നെയ്യപ്പം അരിപ്പൊടിയോ അരി അരച്ചോ ആണ് ഉണ്ടാക്കാറ് എന്ന് പറഞ്ഞല്ലോ. പക്ഷേ ഗോതമ്പ് നുറുക്ക് കൊണ്ട് നെയ്യപ്പം ഉണ്ടാക്കുന്ന ഒരു റെസിപ്പിയാണ് ഇവിടെ പങ്കുവെക്കുന്നത്. ബാക്കിയെല്ലാം സാധാരണ നെയ്യപ്പത്തില്‍ ചേര്‍ക്കുന്നത് പോലെ തന്നെ. പിന്നെ ഗോതമ്പ് നുറുക്ക് ആയതുകൊണ്ട് ഈ നെയ്യപ്പത്തിന് സാധാരണ നിലയിലുള്ള ആകൃതിയും രുചിയും ഉണ്ടാകില്ലേ എന്ന് സംശയിക്കണ്ട. രുചിയിലും ആകൃതിയിലുമെല്ലാം പെര്‍ഫെക്ട് ആണ് നമ്മുടെ ഗോതമ്പ് നുറുക്ക് നെയ്യപ്പം. അപ്പോഴിനി ആ റെസിപ്പി പരിചയപ്പെടാം.
ഗോതമ്പ് നുറുക്ക് നെയ്യപ്പം - ആവശ്യമുള്ള സാധനങ്ങള്‍
- *ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
- *റവ- രണ്ട് ടേബിള്‍സ്പൂണ്‍
- *അരിപ്പൊടി-രണ്ട് ടേബിള്‍സ്പൂണ്‍
- *ശര്‍ക്കര - ഒരു കപ്പ്
- *നെയ്യ് - രണ്ട് ടേബിള്‍സ്പൂണ്‍
- *തേങ്ങാക്കൊത്ത് - രണ്ട് ടേബിള്‍സ്പൂണ്‍
- *കറുത്ത എള്ള് - ഒരു ടീസ്പൂണ്‍
- *ഏലയ്ക്കാപ്പൊടി- അര ടീസ്പൂണ്‍
- *ബേക്കിംഗ് സോഡ - കാല് ടീസ്പൂണ്‍
- *ഉപ്പ് - രണ്ട് നുള്ള്
- *എണ്ണ ആവശ്യത്തിന്
- *വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- *വലിയ ഗോതമ്പ് നുറുക്ക് നന്നായി കഴുകി രണ്ടുമണിക്കൂര്‍ കുതിര്‍ത്ത് വെക്കുക.
- അതിനുശേഷം വെള്ളം ഊറ്റിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് മാറ്റി, കാല്‍കപ്പ് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. മാവില്‍ ചെറിയ തരികള്‍ ഉള്ളത് പ്രശ്നമില്ല. ഇത് മാറ്റിവെക്കുക.
- *ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ശര്‍ക്കരയും കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് തീ കുറച്ചുവെച്ച് ശര്‍ക്കര ഉരുക്കിയെടുക്കുക.
- *ഈ സമയം മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ കനം കുറച്ച് അരിഞ്ഞ തേങ്ങാക്കൊത്ത് ചേര്‍ത്ത് വറുത്തെടുക്കുക. ഇത് നെയ്യോടെ മാറ്റിവെക്കുക.
- *ഇനി നേരത്തേ അരച്ചുവെച്ചിരിക്കുന്ന ഗോതമ്പ് നുറുക്ക് മാവിലേക്ക് റവ, അരിപ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലവണ്ണം ഇളക്കിയെടുക്കുക.
- *ഇതിലേക്ക് ഉരുക്കിയെടുത്ത ശര്‍ക്കരപ്പാനി കുറച്ച് കുറച്ചായി ചൂടോടുകൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക.
- *അതിലേയ്ക്ക് വറുത്തുവെച്ചിരിക്കുന്ന തേങ്ങാക്കൊത്ത് നെയ്യോടുകൂടി ചേര്‍ത്ത് മിക്സ് ചെയ്യുക.
- *ഇനി എള്ള്, ഏലയ്ക്കാപ്പൊടി, ബേക്കിഗ് സോഡ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
- *നെയ്യപ്പം മാവ് തയ്യാറായി.
- *അടുപ്പില്‍ ചീനച്ചട്ടി വെച്ച് മീഡിയം തീയില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഒരു തവി *മാവ് കോരിയൊഴിച്ച് നെയ്യപ്പം ഓരോന്നായി ചുട്ടെടുക്കുക.
- *രുചികരമായ നെയ്യപ്പം തയ്യാര്‍.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications