നാടന്‍ ഞണ്ട് വറുത്തരച്ചത്

Posted By:
Subscribe to Boldsky

ഞണ്ട് കറിയ്ക്ക് നമ്മുടെ നാട്ടില്‍ ഇഷ്ടക്കാര്‍ കൂടുതലാണ്. എന്നാല്‍ പലപ്പോഴും ഞണ്ട് വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് പലരും ഈ വിഭവത്തെ മറക്കുകയാണ് പതിവ്. എന്നാല്‍ ഞണ്ട് വറുത്തരച്ച് കൂട്ടിക്കഴിഞ്ഞാല്‍ എത്ര കഷ്ടപ്പെട്ടായാലും വേണ്ടില്ല എന്ന വിചാരമായിരിക്കും നിങ്ങളുടേത്.

അത്താഴത്തിന് ചപ്പാത്തിയോടൊപ്പം കഴിയ്ക്കാന്‍ ഏറ്റവും പറ്റിയ ഒരു വിഭവം എന്ന് സംശയമില്ലാതെ തന്നെ പറയാന്‍ കഴിയുന്ന ഒന്നാണ് ഞണ്ട് വറുത്തരച്ചത്. ഞണ്ട് വറുത്തരച്ചത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Traditional Kerala Crab curry or Nadan Njandu Curry

ആവശ്യമുള്ള സാധനങ്ങള്‍

ഞണ്ട്- 1 കിലോ

സവാള- 1

തക്കാളി- 2

ഇഞ്ചി-1 കഷ്ണം

പച്ചമുളക്- നാലെണ്ണം

ഉപ്പ്- ആവശ്യത്തിന്

വെളിച്ചെണ്ണ- പാകത്തിന്

മുളക് പൊടി- 3 ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

തേങ്ങ ചിരകിയത്- ഒരു മുറി

കറിവേപ്പില- പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ നല്ലതു പോലെ വറുത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കാം. ശേഷം ഇതിലേക്ക് മുളക് പൊടി മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി മാറ്റി വെയ്ക്കണം. അരച്ച തേങ്ങയിലേക്ക് ഇഴ കൂടി മിക്‌സ് ചെയ്യാം.

കഴുകി വൃത്തിയാക്കിയ ഞണ്ടിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക്‌സ ഉപ്പ്, അരച്ച് വെച്ച തേങ്ങ എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ലതു പോലെ ഇളക്കി അടുപ്പില്‍ വെയ്ക്കാം. ഇത് തിളക്കുമ്പോള്‍ തീ കുറച്ച് പത്ത് മിനിട്ടിനു ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി അടച്ച് വെച്ച് തീയ്യില്‍ നിന്നും മാറ്റാം. ഞണ്ട് കറി റെഡി.

English summary

Traditional Kerala Crab curry or Nadan Njandu Curry

Traditional Kerala Crab curry or Nadan Njandu Curry in malayalam.
Story first published: Friday, April 28, 2017, 18:00 [IST]
Subscribe Newsletter