For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാപ്പ് സ്റ്റൈല്‍ മീന്‍കറി

|

കള്ളിനോടു പ്രിയമില്ലാത്തവര്‍ക്കു പോലും ഷാപ്പു കറികള്‍ പ്രിയങ്കരമായിരിയ്ക്കും. ഇതില്‍ തന്നെ നോണ്‍വെജാണ് കൂടുതല്‍ പ്രസിദ്ധം.

ഷാപ്പുകറികള്‍ക്ക് തനി നാടന്‍ രുചിയാണെന്നതാണ് ഇതിനെ പ്രിയമാക്കുന്നത്.

മീന്‍കറിയും ഷാപ്പ് സ്റ്റൈലില്‍ തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ, മാംസമുള്ള തരം മീനാണ് ഇതിന് നല്ലത്.

Kerala Fish Curry

മീന്‍-1 കിലോ
ചുവന്നുള്ളി-അരക്കപ്പ്
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-8
പച്ചമുളക്-6
ചുവന്ന മുളക്-4
കുടംപുളി-3
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
ഉലുവാപ്പൊടി-അര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ഉലുവ-കാല്‍ ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്

മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വയ്ക്കുക.

മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ മൂപ്പിയ്ക്കുക.

ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു നല്ല പോലെ വഴറ്റണം.

ഇതിലേയ്ക്ക് ഉലുവാപ്പൊടി, മുളകു, മല്ലിപ്പൊടികള്‍ ചേര്‍ത്തു നല്ലപോലെ മൂപ്പിയ്ക്കുക.

കുടംപുളി വെള്ളത്തോടു കൂടി ഇതിലേയ്ക്കു ചേര്‍ക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കണം.

ഇത് നല്ലപോലെ തിളച്ചു വരുമ്പോള്‍ മീന്‍ ചേര്‍ത്തു വേവിയ്ക്കുക.

വാങ്ങിയ ശേഷം മുകളില്‍ കറിവേപ്പിലയിട്ട് വെളിച്ചെണ്ണ തൂകിക്കെടുക്കുക. കരിമീന്‍ പൊള്ളിച്ചതു തയ്യാറാക്കൂ

Read more about: fish മീന്‍
English summary

Toddy Shop Style Fish Curry

Toddy shop style fish curry is very famous in Kerala. Here is the recipe of toddy shop style fish curry,
X
Desktop Bottom Promotion