For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തട്ടു കട ബീഫ് ഇനി വീട്ടില്‍

തട്ടു കട സ്‌പെഷ്യല്‍ ബീഫ് കറി തയ്യാറാക്കാം എങ്ങനെയെന്ന് നോക്കാം.

|

ബീഫ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ബീഫിനെ ചൊല്ലി ചില കോലാഹലങ്ങലൊക്കെ ഉണ്ടായെങ്കിലും ബീഫ് നമ്മുടെ നാട്ടില്‍ ഒരു സെലിബ്രിറ്റി തന്നെയാണ്. തട്ടുകടയില്‍ നിന്നും കിട്ടുന്ന ബീഫ് കറിയുടെ സ്വാദ് അല്‍പം വ്യത്യസ്തമാണ്.

എന്നാല്‍ ഇനി നമുക്കും വീട്ടില്‍ തന്നെ ബീഫ് തയ്യാറാക്കാം. അത്രയേറെ രുചിയും സ്വാദും മണവും എല്ലാമുള്ള ബീഫ് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം. തട്ടുകട ബീഫ് കറി തയ്യാറാക്കുന്നതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

thattukada special beef curry

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ്- അരക്കിലോ
ഉള്ളി- 2 എണ്ണം
ഇഞ്ചി- 1 ടീസ്പൂണ്‍
പച്ചമുളക്- 2
കറിവേപ്പില- 2 തണ്ട്
വെള്ളം-1 കപ്പ്

അരപ്പിന്

ഇഞ്ചി- 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- 1 ടേബിള്‍ സ്പൂണ്‍
കശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പ്ൂണ്‍
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
പെരും ജീരകം- 1/2 ടീസ്പൂണ്‍
പട്ട- 1 കഷ്ണം
ഏലയ്ക്ക- 2
തക്കോലം- 1
ഗ്രാമ്പൂ- 2
കുരുമുളക്- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരയ്ക്കാന്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്നതെല്ലാം കൂടി മിക്‌സിയില്‍ നല്ലതു പോലെ അരച്ച് വെയ്ക്കുക. കുക്കറില്‍ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം വഴറ്റുക.

ഇതിലേക്ക് അരപ്പ് ചേര്‍ത്ത് എണ്ണ തെളിയും വരെ വറുത്തെടുക്കാം. ബീഫ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി അടച്ച് വെച്ച് വേവിയ്ക്കുക. ബീഫ് വെന്ത് കഴിയുമ്പോള്‍ തുറന്ന് പാകത്തിന് വെള്ളം ആവുന്നത് വരെ വറ്റിക്കാം.

English summary

thattukada special beef curry

Here is the tasty and easy recipe of thatukada beef curry, read to know more how to prepare.
Story first published: Saturday, November 5, 2016, 14:37 [IST]
X
Desktop Bottom Promotion