For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്‍മി കബാബ് തയ്യാറാക്കാം

|

റെസ്‌റ്റോറന്റുകളിലെ മെനുവില്‍ സാധാരണയായ ഒരു വിഭവമാണ് കല്‍മി കബാബ്. ഇത് നമുക്കു വീട്ടിലും തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.

കടായ് ചിക്കന്‍ തയ്യാറാക്കാംകടായ് ചിക്കന്‍ തയ്യാറാക്കാം

കല്‍മി കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Kalmi Kebab Recipe

ചിക്കന്‍-ഒരു കിലോ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
തൈര്-1 കപ്പ്
കുങ്കുമപ്പൂ-ഒരു നുള്ള്
ചെറുനാരങ്ങാനീര്- 1ടീസ്പൂണ്‍
മൈദ-കാല്‍ കപ്പ്
ഉപ്പ്-പാകത്തിന്

മസാലയ്ക്ക്

ഗ്രാമ്പൂ-3
കരിഞ്ചീരകം-അര ടീസ്പൂണ്‍
കറുവാപ്പട്ട-1
വയനയില-1
കുരുമുളക്-5

മസാലയ്ക്കുള്ള എല്ലാ ചേരുവകളും വറുത്തു പൊടിയ്ക്കുക.

ചിക്കന്‍ നല്ലപോലെ കഴുകുക. ഇതിലെ വെള്ളം മുഴുവന്‍ കളഞ്ഞ് വരയുക.

ഒരു ബൗളില്‍ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുങ്കുമപ്പൂ, ചെറുനാരങ്ങാനീര്, മൈദ, പൊടിച്ച മസാലപ്പൊടി എ്ന്നിവ കലര്‍ത്തി ഇളക്കുക.

ഈ മിശ്രിതം ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി രണ്ടു മൂന്നു മണിക്കൂര്‍ വയ്ക്കണം.

ഇത് പിന്നീട് മൈക്രോവേവില്‍ വച്ച് ഗ്രില്‍ ചെയ്‌തെടുക്കാം.

പുതിന ചട്‌നി കൂട്ടി ചൂടോടെ കല്‍മി കബാബ് കഴിയ്ക്കാം.

PIC COURTESY: TWITTER

English summary

Tasty Kalmi Kebab Recipe

Here is a simple and tasty kalmi kebab recipe which is sure to delight your dad on this special day. If your dad happens to be chicken lover then this is a must try recipe for father's day.
X
Desktop Bottom Promotion