For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാനൊരുക്കൂ, സ്റ്റഫ്ഡ് കീമ പറാത്ത

|

റംസാന്‍ വ്രതാനുഷ്ഠാനത്തിന്റെ സമയമാണ്. റംസാന്‍ നോമ്പ് കഴിഞ്ഞാല്‍ വിവിധ തരം വിഭവങ്ങളുമായാണ് ഈ പുണ്യദിനത്തെ വരവേല്‍ക്കുക.

റംസാനു തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സ്റ്റഫ് ചെയ്ത കീമ പറാത്ത. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

Keema Parata

മട്ടന്‍ കീമ (മിന്‍സ് ചെയ്ത മട്ടന്‍)-അരക്കിലോ
തൈര്-അരക്കപ്പ്
സവാള-2
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
വെള്ളം
ഉപ്പ്
എണ്ണ

പറാത്തയ്ക്ക്

ഗോതമ്പു പൊടി-2 കപ്പ്
ഉപ്പ്
വെള്ളം
എണ്ണ അല്ലെങ്കില്‍ നെയ്യ്

ആട്ടിറട്ടി കഴുകി വൃത്തിയാക്കിയ ശേഷം തൈര്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എ്ന്നിവ ചേര്‍ത്ത് പുരട്ടി വയ്ക്കുക. അത് അര മണിക്കൂര്‍ നേരം വയ്ക്കണം.

ഒരു പാനിലോ പ്രഷര്‍ കുക്കറിലോ എണ്ണ ചൂടാക്കുക. ഇതിലേക്കു സവാള ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ജീരകപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ഇതിലേക്കു കീമ ചേര്‍ത്തിളക്കുക. ഗരം മസാല, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ വേവിയ്ക്കുക. വെന്ത ഇറച്ചിയില്‍ വെള്ളം ഉണ്ടാകരുത്. നല്ലപോലെ വെള്ളം വറ്റിച്ചെടുക്കണം.

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ഇത് അല്‍പം വലിപ്പമുള്ള ഉരുളകളാക്കണം.

പൊടിയില്‍ മുക്കി ചപ്പാത്തി അല്‍പം പരത്തുക. ഇതിനു നടുവില്‍ തയ്യാറാക്കി വച്ചിരിയ്ക്കുന്ന ഇറച്ചിക്കൂട്ട് അല്‍പമെടുത്തു വയ്ക്കുക. ചപ്പാത്തിയുടെ നാലു ഭാഗവും ഇറച്ചി പുറത്തു വരാത്ത വിധത്തില്‍ ഉള്ളിലാക്കി വീണ്ടും ഉരുളയാക്കുക. ഇത് പൊടിയില്‍ മുക്കി പരത്തണം. വല്ലാതെ വട്ടത്തില്‍ പരത്താതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.

തവ ചൂടാക്കി നെയ്യോ എണ്ണയോ പുരട്ടി പറാത്ത വേവിച്ചെടുക്കാം. ഇരുഭാഗവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക.

സ്റ്റ്ഫ്ഡ് കീമ പറാത്ത തയ്യാര്‍. ചൂടോടെ രുചിച്ചു നോക്കൂ.

തയ്യാറാക്കി വച്ചിരിയ്ക്കുന്ന ഇറച്ചി നല്ലപോലെ തണുത്തു കഴിഞ്ഞാല്‍ ച

English summary

Stuffed Keema Parata Ramsan Recipe

Stuffed keema paratha is a perfect recipe to try out during Ramzan. It is tasty, filling and nutritious. The keema is first marinated with yogurt and cooked with an aromatic blend of spices. It is then stuffed into dough and made into parathas. This paratha recipe is delicious and rich which keeps up your energy after the long fast.
 
Story first published: Friday, July 12, 2013, 13:44 [IST]
X
Desktop Bottom Promotion