For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്തി കുരുമുളകിട്ട് വറുത്തത്

കുരുമുളകിട്ട് എങ്ങനെ മത്തി ഫ്രൈ തയ്യാറാക്കാം എന്ന് നോക്കാം

|

മലയാളിയുടെ ഭക്ഷണമേശയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍പ്രധാനിയാണ് മത്തി വറുത്തത്. മതി പൊരിച്ചും കറിവെച്ചും കഴിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. പക്ഷേ മത്തി സാധാരണ വറുക്കുന്നതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി വറുത്ത് നോക്കിയാലോ?

മത്തി ആരോഗ്യത്തിനും കൂടി നല്ലതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മത്തി കഴിക്കുന്നത് കൊണ്ട് അനാരോഗ്യകരമായ ഒരു പ്രശ്‌നവും ഉണ്ടാവില്ല. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് ന്നെത് തന്നെയാണ് ഇതിന്റെ ആരോഗ്യ രഹസ്യം. എങ്ങനെ മത്തി വ്യത്യസ്തമാ രീതിയില്‍ മത്തി കുരുമുളകിട്ട് വറുത്തെടുക്കാം എന്ന് നോക്കാം.

Spicy Kerala Sardine pepper Fish Fry

ആവശ്യമുള്ള സാധനങ്ങള്‍

മത്തി- അരക്കിലോ
ചെറിയ ഉള്ളി- പത്തെണ്ണം
ഇഞ്ചി- അരക്കഷ്ണം
വെളുത്തുള്ളി- അഞ്ച് അല്ലി
കുരുമുളക് പൊടി- മൂന്ന് ടീസ്പൂണ്‍
പച്ചമുളക്- മൂന്നെണ്ണം
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളക് കുരുമുളക് പൊടിയും ഇഞ്ചിയും ചേര്‍ത്ത് അമ്മിയില്‍ വെച്ച് നല്ലതു പോലെ അരച്ചെടുക്കുക. നല്ലതു പോലെ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനില്‍ തേച്ച് പിടിപ്പിക്കാം.

നല്ലതു പോലെ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ മാറ്റി വെക്കണം. ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മത്തി ഓരോന്നായി ഇട്ട് വറുത്തെടുക്കാം. വറുത്ത ശേഷം രുചി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി അല്‍പം കറിവേപ്പില വേണമെങ്കില്‍ മീനിനു മുകളില്‍ വറുത്തിടാവുന്നതാണ്.

English summary

Spicy Kerala Sardine pepper Fish Fry

Learn how to make the tasty and spicy Kerala style sardine fish.
Story first published: Saturday, July 1, 2017, 11:18 [IST]
X
Desktop Bottom Promotion