For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പൈസി ചിക്കന്‍ മഞ്ചൂരിയന്‍ തയ്യാറാക്കൂ

|

ചിക്കന്‍ പല രുചിയിലുമുണ്ടാക്കാം. ചൈനീസ്‌ രുചിയിഷ്ടപ്പെടുന്നവരെങ്കില്‍ ഈ ചിക്കന്‍ മഞ്ചൂരിയന്‍ ഒന്നു പരീക്ഷിച്ചു നോക്കൂ,

അല്‍പം മധുരവും എരിവുമെല്ലാമുള്ള ഈ വിഭവം എല്ലാവര്‍ക്കും ഇഷ്ടപ്പെടും.

Chicken Manchurian

ബോണ്‍ലെസ്‌ ചിക്കന്‍-അരക്കിലോ
ക്യാപ്‌സിക്കം-1
കോണ്‍ഫ്‌ളോര്‍-1 കപ്പ്‌
മുട്ട-2
സോയാസോസ്‌-3 ടേബിള്‍ സ്‌പൂണ്‍
ടൊമാറ്റോസോസ്‌-2 ടേബിള്‍സ്‌പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌-1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌-6
വെളുത്തുള്ളി അല്ലി-6
ഇഞ്ചി-ഒരു കഷ്‌ണം
സെലറി-ഒരു തണ്ട്‌
അജിനോമോട്ടോ-അര ടീസ്‌പൂണ്‍
എണ്ണ
ഉപ്പ്‌

ചിക്കന്‍ കഴുകി വൃത്തിയാക്കുക. മുട്ട ഉടച്ച്‌ നല്ലപോലെ പതയ്‌ക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അറിഞ്ഞു വയ്‌ക്കുക.

ഒരു ബൗളില്‍ കോണ്‍ഫ്‌ളോര്‍ എടുക്കുക. ഇതിലേക്ക്‌ മുട്ട, 2 പച്ചമുളക്‌, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ്‌ എന്നിവ കലര്‍ത്തി ഇളക്കുക. വേണമെങ്കില്‍ അല്‍പം ചൂടുവെള്ളം ചേര്‍ത്തിളക്കണം.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. തയ്യാറാക്കി വച്ചിരിയ്‌ക്കുന്ന മാവില്‍ ചിക്കന്‍ കഷ്‌ണങ്ങള്‍ മുക്കിയെടുത്തു വറുക്കുക.

മറ്റൊരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേയ്‌ക്ക്‌ വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞത്‌ ചേര്‍ത്തിളക്കുക. പിന്നീട്‌ പച്ചമുളക്‌ ചേര്‍ത്തിളക്കണം.

ഇതിലേയ്‌ക്ക സോയാസോസ്‌, ടൊമാറ്റോ സോസ്‌, അജിനോമോട്ട്‌ എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്‌ക്ക്‌ ചിക്കന്‍ കഷ്‌ണങ്ങള്‍ ചേര്‍ത്തിളക്കുക. അല്‍പം വെള്ളവും ചേര്‍ക്കാം. ഇത്‌ നല്ലപോലെ വെന്ത്‌ വെള്ളം വറ്റിക്കഴിയുമ്പോള്‍ സെലറി ചേര്‍ത്തിളക്കാം.

ചിക്കന്‍ മഞ്ചൂരിയന്‍ തയ്യാര്‍.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Spicy Chicken Manchurian Recipe

Chicken Manchurian is a recipe that is very popular in India. To have chicken in manchurian sauce, try this recipe at home,
Story first published: Thursday, September 18, 2014, 13:04 [IST]
X
Desktop Bottom Promotion