മുരിങ്ങക്കായ മുട്ടത്തോരന്‍

Posted By:
Subscribe to Boldsky

മുട്ടത്തോരന്‍ ഇല്ലാതെ ഭക്ഷണമിറങ്ങാത്തവരുണ്ടാവും. എന്നാല്‍ സാധാരണ മുട്ടത്തോരന്‍ പോലെ അല്ലാതെ മുരിങ്ങക്കായിട്ട മുട്ടത്തോരന്‍ തയ്യാറാക്കി നോക്കാം. അല്‍പം വ്യത്യസ്തമായി എങ്ങനെ മുട്ടത്തോരന്‍ തയ്യാറാക്കാം എന്ന് നോക്കാം.

മുട്ടത്തോരന്‍ തയ്യാറാക്കാന്‍ എളുപ്പമാണ് എന്നത് തന്നെയാണ് ഏറ്റവും പ്രത്യേകത. മാത്രമല്ല പ്രോട്ടീന്‍ സമ്പുഷ്ടമാണ് എന്നത് കൊണ്ട് തന്നെയാണ് മുട്ടത്തോരന്‍ മലയാളികളുടെ ഇഷ്ടഭക്ഷണമായി മാറുന്നത്.

simple drumstick egg fry recipe

ആവശ്യമുള്ള സാധനങ്ങള്‍

മുരിങ്ങാക്കോല്‍- രണ്ടെണ്ണം

മുട്ട- മൂന്നെണ്ണം

ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ്

വെളുത്തുള്ളി- മൂന്നല്ലി

ഇഞ്ചി- ഒരു കഷ്ണം

പച്ചമുളക്-രണ്ടെണ്ണം

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ- അരക്കപ്പ് ചിരവിയത്

തയ്യാറാക്കുന്ന വിധം

മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വഴറ്റിയെടുക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കാം.

ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മുരിങ്ങക്കായയും മുട്ട ചേര്‍ത്ത് പൊട്ടിച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുക. അല്‍പം കഴിഞ്ഞ് അതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കാം. അഞ്ച് മിനിട്ടിനു ശേഷം ഇത് വാങ്ങി വെക്കാം.

English summary

simple drumstick egg fry recipe

How to make easy drumstick egg fry recipe read on...
Story first published: Thursday, June 15, 2017, 19:12 [IST]