Just In
- 18 min ago മീനത്തില്‍ ബുധന്റെ ഉദയം; ജീവിതം മാറുന്ന കാലം, മേടം-മീനം ഫലങ്ങള്‍
- 1 hr ago ശുക്രന്റെ ശുഭസ്ഥാനം, ലക്ഷ്മീദേവിയുടെ കടാക്ഷം; ഇന്ന് ഭാഗ്യനേട്ടങ്ങള്‍ സ്വന്തമാക്കുന്ന 4 രാശി
- 8 hrs ago സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- 9 hrs ago ഈ വസ്തുക്കള്‍ വീട്ടില്‍ വെക്കുന്നത് ഐശ്വര്യക്കേട്; കഷ്ടകാലം, ധനനഷ്ടം, മനക്ലേശം എന്നിവയുണ്ടാകും
Don't Miss
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- News ഏപ്രിലിൽ തുടങ്ങുന്ന ഭാഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും; ഈ രാശിക്കാർ തീർച്ചയായും ലക്ഷപ്രഭുക്കളാവും..
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Movies 'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മുളകിട്ട സ്രാവ് കറി തയ്യാറാക്കണോ?
മുളകിട്ട സ്രാവ് കറി എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
മീന്‍കറികള്‍ ഏതായാലും നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ പലപ്പോഴും മീന്‍രുചികളില്‍ വ്യത്യസ്തത തേടുന്നവരാണ് നമ്മളെല്ലാവരും. മത്തി, അയല തുടങ്ങിയ മീനുകളല്ലാതെ അല്പം വ്യത്യസ്തമായി സ്രാവ് മുളകിട്ടത് നമുക്ക് തയ്യാറാക്കാം. ഉച്ചയൂണിനും അത്താഴത്തിനും എല്ലാം പ്രിയപ്പെട്ടതാണ് സ്രാവ് മുളകിട്ടത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് സ്രാവ് മുളകിട്ടത്. മുള്ളല്ല എല്ലാണ് സ്രാവിന്റെ പ്രത്യേകത എന്നതും സ്രാവിനെ മറ്റ് മന്വിഭവങ്ങളില് നിന്ന് വ്യത്യസ്തമാക്കുന്നു. സ്രാവ് മുളകിട്ടത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
സ്രാവ്-
250
ഗ്രാം
ഇഞ്ചി-
ചെറിയ
കഷ്ണം
ചുവന്നുള്ളി-
എട്ടെണ്ണം
പച്ചമുളക്-
നാലെണ്ണം
കുടംപുളി-
രണ്ടെണ്ണം
കറിവേപ്പില-
രണ്ട്
തണ്ട്
മുളക്
പൊടി-
രണ്ട്
ടേബിള്‍
സ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു
ടീസ്പൂണ്‍
മല്ലിപ്പൊടി-
അര
ടീസ്പൂണ്‍
വെളിച്ചെണ്ണ-
ആവശ്യത്തിന്
വെള്ളം-
പാകത്തിന്
ഉപ്പ്-
പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടംപുളി, വെളിച്ചെണ്ണ, മുള്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ യോജിപ്പിച്ച് വെയ്ക്കാം. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച സ്രാവ് ഇടുക.
സ്രാവ് കഷ്ണങ്ങളാക്കി അതിലേക്ക് ഈ മാറ്റി വെച്ചിരിയ്ക്കുന്ന അരപ്പ് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ട് കഴിഞ്ഞ് വെള്ളം അല്പം ഒഴിച്ച് അടുപ്പിലേക്ക് വെയ്ക്കാം. മീന്‍ വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.