For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പു തുറയ്ക്ക് മീന്‍ പത്തിരി

വിശുദ്ധ റംസാന്റെ ആദ്യ ദിനത്തിലെ നോമ്പ് തുറവിഭവമായി മീന്‍ പത്തിരി തയ്യാറാക്കാം

|

പുണ്യമാസത്തിന്റെ വരവറിയിച്ച് റംസാന്‍ വ്രതാരംഭത്തിന് തുടക്കമായി. ഇനി പ്രാര്‍ത്ഥനയുടെ പുണ്യ ദിനങ്ങള്‍. നോമ്പുതുറയ്ക്ക് വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരിക്കും വീട്ടമ്മമാരെല്ലാം തന്നെ. നോമ്പുതുറ വിഭവങ്ങളില്‍ അല്‍പം വ്യത്യസ്തത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മീന്‍പത്തിരി തയ്യാറാക്കാം.

സാധാരണ പത്തിരിയില്‍ നിന്നും വ്യത്യസ്തമായി മീന്‍ പത്തിരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മീന്‍പത്തിരിയ്ക്ക് എന്തൊക്കെ ചേരുവകള്‍ വേണമെന്നും എങ്ങനെ തയ്യാറാക്കാം എന്നും നമുക്ക് നോക്കാം.

Recipe of Meen Pathiri

ആവശ്യമുള്ള വസ്തുക്കള്‍

നെയ്മീന്‍- 200ഗ്രാം
ചെറിയ ഉള്ളി- നൂറ് ഗ്രാം
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
ഗരം മസാലപ്പൊടി- അര ടീസ്പൂണ്‍
കടുക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ്- എന്നിവ പാകത്തിന്
പത്തിരിപ്പൊടി- ഒരു കപ്പ്
മുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച വെള്ളമൊഴിച്ച് കട്ട കെട്ടാതെ ഉരുളകളാക്കി മാറ്റി. പത്തിരി രൂപത്തില്‍ പരത്തിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് മീന്‍ മുളക് പൊടിയും, മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്ത് വേവിച്ച് മുള്ള് കളഞ്ഞ് മാറ്റി വെയ്ക്കണം.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ ഉള്ളി അരിഞ്ഞതും, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൊണ്ട് തയ്യാറാക്കിയ പേസ്റ്റും, ഗരംമസാല, കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് വഴറ്റിയെടുക്കണം. ഇത് നല്ലതു പോലെ വഴറ്റിയ ശേഷം മീന്‍ കൂട്ട് ചേര്‍ത്ത് ഇളക്കി വെള്ളമില്ലാത്ത രീതിയില്‍ മാറ്റിയെടുക്കാം.

വാഴയിലയില്‍ പത്തിരി പരത്തി അതിനു മുകളിലേക്ക് മീന്‍ മസാലയിട്ട് മറ്റൊരു പത്തിരി പരത്തി അതു കൊണ്ട് മൂടി അരികൊട്ടിച്ച് വെയ്ക്കാം. ഇത് അപ്പച്ചെമ്പില്‍ ആവിയില്‍ 15 മിനിട്ട് വേവിച്ചെടുക്കാം. രുചികരമായ മീന്‍ പത്തിരി തയ്യാര്‍.

English summary

Recipe of Meen Pathiri

Meen Pathiri, a pancake stuffed with fish. It is usually prepared for dinner.
Story first published: Saturday, May 27, 2017, 16:13 [IST]
X
Desktop Bottom Promotion