For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിന്നറിന് ഈ ചിക്കന്‍ സാലഡ് തയ്യാറാക്കാം

സ്വാദിഷ്ഠമായ ചിക്കന്‍ സാലഡ് വളരെ എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

|

ആരോഗ്യമുള്ള ജീവിതത്തിനായി നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ സാലഡുകള്‍ ഉള്‍പ്പെടുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഇങ്ങനെ വെജിറ്റബിള്‍ സാലഡ് കഴിച്ച് നിങ്ങള്‍ക്ക് മടുപ്പ് തോനാറുണ്ടോ ? എങ്കില്‍ ഒരു കപ്പ് ഹെല്‍ത്തി സാലഡ് പറഞ്ഞുതരാം. ഇത് മെയിന്‍ മീല്‍ ആയും സൈഡ് മീല്‍ ആയും കഴിക്കാവുന്നതാണ്. കൂടാതെ ഇതൊരു നോണ്‍വെജ് സാലഡ് കൂടിയാണ്.

ഈ ചിക്കന്‍ സാലഡ് നിങ്ങള്‍ക്ക് വീക്കെന്‍ഡ് ഡിന്നറോ നെക്‌സ്റ്റ് പാര്‍ട്ടി സ്റ്റാര്‍ട്ടറോ ആക്കാവുന്നതാണ്. ചിക്കന്‍ സാലഡില്‍ സ്വാദീഷ്ടമായ പഴങ്ങളും പച്ചക്കറികളും ചേര്‍ത്ത് നിങ്ങള്‍ക്കിതൊരു ഗംഭീര സാലഡ് ആക്കാവുന്നതാണ്.

recipe of chicken salad

ആവശ്യമുളള സാധനങ്ങള്‍

അര കപ്പ് വേവിച്ച ബോണ്‍ലസ് ചിക്കന്‍ ബ്രസ്റ്റ് (കഷ്ണങ്ങളാക്കിയത്)
അര കപ്പ് ഉണക്ക മുന്തിരി
1 കപ്പ് സീഡ് ലസ് മുന്തിരി
1 വലിയ ആപ്പിള്‍ (കഷ്ണങ്ങളാക്കിയത്)
ഒന്നര കപ്പ് സെലാരി (കഷ്ണങ്ങളാക്കിയത്)
2 ഗ്രീന്‍ ഓനിയന്‍ (കഷ്ണങ്ങളാക്കിയത്)
ഒരു കൈ നിറയെ ലെറ്റൂസ് ലീവ്‌സ്)
അര കപ്പ് നിലകടല (അലങ്കരിക്കാന്‍)
അര കപ്പ് തൈര്
കാല്‍ കപ്പ് പുതീന ചട്‌നി
മുക്കാല്‍ ടീ സ്പൂണ്‍ കറി പൗഡര്‍

ഉണ്ടാക്കുന്ന വിധം

ഒരു വലിയ കപ്പെടുത്ത് ചിക്കന്‍ , ഉണക്ക മുന്തിരി , മുന്തിരി , ആപ്പിള്‍ , സെലാരി , ഗ്രീന്‍ ഓനിയന്‍ എന്നിവ യോജിപ്പിക്കുക. മറ്റൊരു കപ്പെടുത്ത് തൈര് , പുതീന ചട്‌നി , കറി പൗഡര്‍ എന്നിവ യോജിപ്പിക്കുക.

ശേഷംരണ്ടാമത്തെ ചേരുവ ചിക്കന്‍ മിക്‌സിന്റെ മുകളിലേക്ക് ഒഴിക്കുക. സ്വാദ് എല്ലായിടത്തും കൃത്യമായി എത്താനായി ഈ കൂട്ട് യോജിപ്പിക്കുക. ഇത് അടച്ചുവെച്ച് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ സൂക്ഷിക്കുക.

ഈ ചിക്കന്‍ സാലഡ് ഫ്രിഡ്ജില്‍ നിന്നും എടുത്ത് ലെറ്റൂസ് ലീവ്‌സ് മുകളില്‍ വിതറുക , നിലകടല വിതറി അലങ്കരിച്ച ശേഷം ഒരു മണിക്കൂര്‍ കൂടി ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിളമ്പാവുന്നതാണ്.

English summary

recipe of chicken salad

here is the tasty and easy recipe of chicken salad, read to know more how to prepare.
X
Desktop Bottom Promotion