റവ ഫിഷ് ഫ്രൈ തയ്യാറാക്കാം

Posted By:
Subscribe to Boldsky

ആരോഗ്യവും സ്വാദും ഒത്തിണങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് മത്സ്യം. ഇത് കറിവച്ചു കറിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെങ്കിലും സ്വാദില്‍ മുന്നിട്ടു നില്‍ക്കുന്നതില്‍ വറുത്തതിനോടാകും എല്ലാവര്‍ക്കും താല്‍പര്യം.

ഫിഷ് ഫ്രൈ തന്നെ പല തരത്തില്‍ തയ്യാറാക്കാം. ഇതാ, റവ ഉപയോഗിച്ച് റവ ഫിഷ് ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

മുള്ളില്ലാത്ത തരം മീനാണ് ഇതുണ്ടാക്കാന്‍ നല്ലത്.

Fish Fry

മീന്‍-അരക്കിലോ

ഇഞ്ചി-ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി-5

ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍

ഉണക്കമുളക്-5

മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

പച്ചമുളക്-4

കടുക്-1 ടീസ്പൂണ്‍

പെരുഞ്ചീരകം-അര ടീസ്പൂണ്‍

ജീരകം-1 ടീസ്പൂണ്‍

റവ-1 കപ്പ്

ഉപ്പ്

കറിവേപ്പില

എണ്ണ

മീന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീര് എന്നിവ പുരട്ടി 10 മിനിറ്റ് വയ്ക്കുക.

പച്ചമുളക്, ഉണക്കമുളക്, മല്ലി, ജീരകം, പെരുഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി, കടുക് എന്നിവ മയത്തില്‍ അരച്ചെടുക്കുക. ഈ കൂട്ട് റവയില്‍ കലര്‍ത്തി മീനില്‍ പുരട്ടി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. മസാല നല്ലപോലെ പിടിയ്ക്കാനാണിത്.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. കറിവേപ്പില ഇതിലേയ്ക്കിടുക. പിന്നീട് മീന്‍ ഇട്ട് ഇരുവശവും പാകത്തിന് വറുത്തെടുക്കുക.

റവ ഫിഷ് ഫ്രൈ തയ്യാര്‍.

Read more about: fish മീന്‍
English summary

Rava Fish Fry Recipe

Rava fish fry is a very easy fish fry recipe. This sooji fish fry recipe can be made at home in minutes. To try this homemade fish fry, read on
Story first published: Wednesday, March 19, 2014, 12:34 [IST]