Just In
- 2 hrs ago 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- 3 hrs ago വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- 5 hrs ago ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- 5 hrs ago ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
Don't Miss
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Movies ഞാനും അണ്ഡം ശീതികരിച്ച് വെക്കുകയാണ്! പിന്നീട് കുഞ്ഞിന് ജന്മം കൊടുക്കാൻ ഉദ്ദേശിക്കുന്നതിനെ പറ്റി മൃണാൽ താക്കൂർ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
റംസാന് സ്പെഷ്യല്‍ മുട്ട ബിരിയാണി: സ്വാദിന് ഇനി വേറെ റെസിപ്പി വേണ്ട
റംസാന് എന്നത് ആഘോഷങ്ങളുടേയും സന്തോഷത്തിന്റേയും പുണ്യം നിറഞ്ഞ നാളുകളാണ്. 30 ദിവസത്തെ നോമ്പിന്റെ അവസാനം നാം നമ്മുടെ ജീവിതത്തിലേക്ക് പോസിറ്റീവ് ഊര്‍ജ്ജത്തെ കൊണ്ട് വരുന്ന ആ ദിനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എപ്പോഴും അല്പം സ്പെഷ്യല്‍ ആയി ഉള്ള റെസിപ്പി തയ്യാറാക്കുന്നതിന് തന്നെയാണ്. എന്നാല്‍ ഈ റംസാനിന് നമുക്ക് ഒരു സ്പെഷ്യല്‍ മുട്ട ബിരിയാണി തയ്യാറാക്കി നോക്കാവുന്നതാണ്. എങ്ങനെ നമുക്ക് നല്ല സ്വാദിഷ്ഠമായ മുട്ട ബിരിയാണി തയ്യാറാക്കണം എന്ന് നോക്കാവുന്നതാണ്.
ആവശ്യമുള്ള ചേരുവകള്‍:
ബസ്മതി
അരി
:
2
കപ്പ്
വെള്ളം:
4
കപ്പ്
ഉള്ളി
:
1
വലുത്,
(ചെറുതായി
അരിഞ്ഞത്)
നെയ്യ്
:
2
ടീസ്പൂണ്‍
ഏലക്ക:
2
എണ്ണം
ഗ്രാമ്പൂ
:
2
എണ്ണം
കറുവപ്പട്ട
:
2
ചെറിയ
കഷ്ണം
ഉപ്പ്
:
പാകത്തിന്
മുട്ട പൊരിക്കാന്‍
മുട്ട
:
3
എണ്ണം
മഞ്ഞള്‍പ്പൊടി
:
ഒരു
നുള്ള്
മുളകുപൊടി
:
1/2
ടീസ്പൂണ്‍
ഉപ്പ്
പാകത്തിന്
എണ്ണ
:
1
ടീസ്പൂണ്‍
മുട്ട മസാല തയ്യാറാക്കാന്‍
മുട്ട
:
3
എണ്ണം
സവാള
:
2
എണ്ണം
പൊടിയായി
അരിഞ്ഞത്
പുതിനയില
:
കാല്
കപ്പ്
മല്ലിയില
:
അരിഞ്ഞത്
അരക്കപ്പ്
തക്കാളി
:
2
എണ്ണം
ചെറുതായി
അരിഞ്ഞത്
പച്ചമുളക്
:
4
എണ്ണം
ഇഞ്ചി
വെളുത്തുള്ളി
പേസ്റ്റ്
:
1
ടീസ്പൂണ്‍
ബിരിയാണി
മസാല
:
ഒന്നര
ടീസ്പൂണ്‍
തൈര്
:
2
ടീസ്പൂണ്‍
മഞ്ഞള്‍
പൊടി
:
കാല്
ടീസ്പൂണ്‍
ഉപ്പ്
പാകത്തിന്
എണ്ണ
:
2
ടീസ്പൂണ്‍
തയ്യാറാക്കുന്നത്
അരി നല്ലതുപോലെ കഴുകി 15 മിനിറ്റ് കുതിര്‍ക്കുക. അതിന് ശേഷം അത് ഊറ്റി മാറ്റി വെക്കുക. പിന്നീട് ഒരു കുക്കറില്‍ ഒരു ഗ്ലാസ്സ് അരിക്ക് രണ്ട് ഗ്ലാസ്സ് വെള്ളം എന്ന കണക്കില്‍ വെള്ളമൊഴിച്ച് നെയ്യ് ഒഴിച്ച് അതിലേക്ക് മുകളില്‍ പറഞ്ഞ ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട, ഉപ്പ് എന്നിവ മിക്സ് ചെയ്ത് ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. പിന്നീട് മറ്റൊരു പാത്രത്തില്‍ അല്പം എണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് മുളക് പൊടിയും ഉപ്പും മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കാവുന്നതാണ്. മുട്ട നല്ലതുപോലെ പൊരിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം ഇതെല്ലാം മാറ്റി വെക്കുക.
മുട്ട മസാല തയ്യാറാക്കാന്‍
മുട്ട മസാല തയ്യാറാക്കുന്നതിന് വേണ്ടി മുട്ട നല്ലതുപോലെ പുഴുങ്ങി മാറ്റി വെക്കുക. പിന്നീട് ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവാള അരിഞ്ഞത് ചേര്‍ക്കുക. എന്നിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞത്, തക്കാളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് തക്കാളി വളരെ മൃദുവാകുന്നത് വരെ അടച്ച് വേവിക്കുക. പിന്നീട് ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പുതിനയിലയും മല്ലിയിലയും ചേര്‍ക്കുക. പിന്നീട് തൈരും കൂടി ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് വേവിച്ച മുട്ടയും മിക്സ് ചെയ്ത് ഇത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. വേവിച്ച് വെച്ചിരിക്കുന്ന ചോറിലേക്ക് ഇവ ചേര്‍ക്കുക. അതിന് വേണ്ടി ഒരു പാത്രത്തില്‍ അല്പം ചോറ് ആദ്യം നിരത്തുക, അതിന് മുകളിലേക്ക് മുട്ട മസാല നിരത്തുക, പിന്നീട് ചോറ് നിരത്തുക, വീണ്ടും മുട്ട മസാല നിരത്തു. ഇത്തരത്തില്‍ ലെയര്‍ ലെയറുകളായി ചോറ് മിക്സ് ചെയ്യേണ്ടതാണ്.
അവസാനം അലങ്കരിക്കുന്നതിന് വേണ്ടി അതിന് മുകളിലേക്ക് ഉള്ളി നല്ലതുപോലെ വറുത്തതും അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് ചോറിന് മുകളിലേക്ക് വിളമ്പാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ എഗ്ഗ് ബിരിയാണി തയ്യാര്‍.
ശ്രദ്ധിക്കേണ്ടത്: ഇതില്‍ ശ്രദ്ധിക്കേണ്ടത് ചോറ് അധികം വേവാതെ നോക്കണം എന്നുള്ളതാണ്. ചോറ് അധികം വെന്ത് പോയാല്‍ അതിലേക്ക് അല്പം നാരങ്ങ നീര് ചേര്‍ക്കണം.
Meat Cutlet Recipe : നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് കട്ലറ്റ്
നോമ്പ് തുറക്കാന്‍ സ്പെഷ്യല്‍ വിഭവം: കലത്തപ്പം