For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബി സ്റ്റൈല്‍ ഫിഷ് ഫ്രൈ

|

വറുത്ത മീന്‍ ഇഷ്ടമില്ലാത്ത നോണ്‍ വെജ് പ്രേമികള്‍ കുറയും. നാടന്‍ രീതിയിലല്ലാതെ അല്‍പം വ്യത്യസ്തമായ രീതിയില്‍ മീന്‍ വറുക്കണമെന്നുണ്ടോ. പഞ്ചാബി സ്റ്റൈല്‍ ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കൂ,

പഞ്ചാബി പാചകരീതിയില്‍ മീന്‍ എങ്ങനെ വറുക്കാമെന്നു നോക്കൂ. മാംസമുള്ള തരം മീന്‍ കനം കുറച്ച് മുറി്ച്ചാണ് ഇതുണ്ടാക്കുന്നത്.

Fish Fry

മീന്‍-400 ഗ്രാം
കടലമാവ്-2 കപ്പ്
റവ-1 ടേബിള്‍ സ്പൂണ്‍
മുട്ട-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-4
ചെറുനാരങ്ങാനീര്-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ജീരകപ്പൊടി-ഒരു നുള്ള്
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
ഓയില്‍
മല്ലിയില

മീന്ില്‍ ഉപ്പും ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും പുരട്ടി 10 മിനിറ്റു വയ്ക്കുക.

കടലമാവ്, റവ, മസാലപ്പൊടികള്‍, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില എന്നിവ കൂട്ടിക്കലര്‍ത്തുക.

ഇതില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. പാകത്തിന് അല്‍പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കണം.

ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് മീന്‍ മാവില്‍ മുക്കി വറുക്കുക.

English summary

Punjabi Style Fish Fry

Try this mouth watering punjabi style fish fry. Read to know the recipe,
Story first published: Saturday, May 9, 2015, 8:00 [IST]
X
Desktop Bottom Promotion