For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിന ചിക്കന്‍ കറി

|

ചിക്കന്‍ കറി എന്നു പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് നല്ല ചുവന്ന നിറത്തിലുള്ള മസാല ധാരാളമുള്ള ചിക്കന്‍ കറിയാണ്. എന്നാല്‍ സാധാരണ ചിക്കന്‍ കറിയില്‍ നിന്നും വ്യത്യസ്തമായ ചിക്കന്‍ കറി നമുക്ക് ഇപ്രാവശ്യം ട്രൈ ചെയ്ത് നോക്കാം.

സാധാരണയായി ചിക്കന്‍ കറിയില്‍ പുതിനയില അത്രയധികം ചേര്‍ക്കില്ല. എന്നാല്‍ ഇതിന്റെ രുചിയാകട്ടെ അല്‍പം വ്യത്യസ്തം തന്നെയാണ്. എങ്ങനെ പുതിന ചിക്കന്‍ കറി തയ്യാറാക്കാം എന്നു നോക്കാം.

Pudina Chicken Curry Recipe

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍- 1 കിലോ
സവാള- വലുത് 1
തക്കാളി- 1 വലുത്
പച്ചമുളക്- 4 എണ്ണം
കറിവേപ്പില- ഒരു തണ്ട്
പുതീന- അരക്കപ്പ്
മല്ലിയില അരിഞ്ഞത്- അരക്കപ്പ്
ഇഞ്ചി- ചെറുത് ഒരെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
ചിക്കന്‍ മസാലപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
തൈര്- അരക്കപ്പ്
നാരങ്ങ നീര്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

ചിക്കനില്‍ പുരട്ടി വെയ്ക്കാനുള്ള ചേരുവകള്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ചിക്കന്‍ മസാലപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി- 1 ടീസ്പൂണ്‍
കുരുമുളക് പൊടി- അരടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെയ്ക്കുക. അതിനു ശേഷം അതില്‍ നിന്നും വെള്ളം മുഴുവന്‍ ഊറ്റി മാറ്റുക. ഇതിലേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന പേസ്റ്റ് നന്നായി ചേര്‍ത്ത് വെയ്ക്കുക. അര മണിക്കൂര്‍ ഈ ചേരുവകള്‍ ഇങ്ങനെ വെയ്ക്കണം.

പിന്നീട് പുതിനയില, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് പേസ്റ്റാക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് തക്കാളിയും ചേര്‍ക്കുക. പിന്നീട് ചിക്കന്‍ മസാലയും ചേര്‍ക്കുക.

ഇതിലേക്ക് അരക്കപ്പ് തൈരു കൂടി ചേര്‍ത്ത് അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മസാല പുരട്ടി വെച്ചിരിയ്ക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ചിക്കന്‍ വേകുന്നതു വരെ വെയ്ക്കുക. ചിക്കന്‍ നന്നായി വേകുമ്പോള്‍ അതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് കുറുകുന്നതു വരെ വെയ്ക്കുക. ശേഷം വാങ്ങി വെച്ച് ഉപയോഗിക്കാം.

English summary

Pudina Chicken Curry Recipe

This chicken dish has predominant flavour of fresh mint leaves.
Story first published: Saturday, March 19, 2016, 12:47 [IST]
X
Desktop Bottom Promotion