For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്മീന്‍ റോസ്റ്റ്, നാടന്‍ സ്‌റ്റൈല്‍!!

|

ചെമ്മീന്‍ രുചി ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. പല തരത്തിലും ഇതുണ്ടാക്കാം. കറിയായും വറുത്തും റോസ്റ്റായുമെല്ലാം വയ്ക്കാം.

തനി നാടന്‍ രീതിയില്‍ തേങ്ങയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്ന വിധമാണ് താഴെപ്പറയുന്നത്. അടുത്ത തവണ ചെമ്മീന്‍ വാങ്ങുമ്പോള്‍ ഈ രീതിയൊന്നു പരീക്ഷിച്ചു നോക്കൂ,

Prawn Masala

ചെമ്മീന്‍-1 കിലോ
സവാള-250 ഗ്രാം
തക്കാളി-1
ചെറിയുള്ളി-100 ഗ്രാം
വെളുത്തുള്ളി-5-7 അല്ലി
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
കുരുമുളകുപൊടി-3 ടീസ്പൂണ്‍
തേങ്ങ-മുക്കാല്‍ കപ്പ്
കുടംപുളി-3
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ചെമ്മീന്‍ തോടു കളഞ്ഞ് വൃത്തിയാക്കി പകുതി മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.

ഇത് ഒരു ചട്ടിയിലിട്ട് കുടംപുളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി പാകത്തിനു വെള്ളമൊഴിച്ചു വേവിച്ചെടുക്കണം. വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കുക.

ഒരു ചീനച്ചട്ടിയിലോ ചട്ടിയിലോ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതില്‍ സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്ക് ബാക്കി മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി നല്ലപോലെ ഉടഞ്ഞു കഴിയുമ്പോള്‍ തേങ്ങ കട്ടിയായി മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കണം.

രണ്ടു മിനിറ്റു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കുക. അല്‍പനേരം വേവിച്ചു വെള്ളം വറ്റിക്കഴിയുമ്പോള്‍ മുകളില്‍ അല്‍പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കാം.

English summary

Prawn Roast Nadan Style

Here is a tasty recipe of prawn roast nadan style. Try this,
Story first published: Wednesday, March 4, 2015, 13:06 [IST]
X
Desktop Bottom Promotion