പ്രോണ്‍ പുലാവ് (ചെമ്മീന്‍ പുലാവ്) തയ്യാറാക്കാം

Posted By:
Subscribe to Boldsky

ചെമ്മീന്‍ സ്വാദേറിയ കടല്‍ വിഭവമാണ്. ഇതുപയോഗിച്ചു പല വിഭവങ്ങളും തയ്യാറാക്കാം. ചെമ്മീന്‍ പുലാവ് ഇതിലൊന്നാണ്.

ഇടത്തരം വലിപ്പമുള്ള ചെമ്മീനാണ് ഇതു തയ്യാറാക്കാന്‍ നല്ലത്.

പ്രോണ്‍ പുലാവ് എങ്ങനെ തയ്യാറാക്കുമെന്നു നോക്കൂ,

prawn pulao

ബസ്മതി അരി-ഒന്നര കപ്പ്

ചെമ്മീന്‍-അരക്കിലോ

സവാള-2

തക്കാളി-2

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-8

പച്ചമുളക്-2

കറുവാപ്പട്ട-1

ഗ്രാമ്പൂ-2

ഏലയ്ക്ക-2

വയനയില-2

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മല്ലിപ്പൊടി-2 ടീസ്പൂണ്‍

ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

ഉപ്പ്

മല്ലിയില

അരി കഴുകി വെള്ളത്തിലിട്ട് അര മണിക്കൂര്‍ വയ്ക്കുക.

ചെമ്മീന്‍ തോടു കളഞ്ഞ് വൃത്തിയാക്കുക.

ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്തരച്ച് ചെമ്മീനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാനിലോ പ്രഷര്‍ കുക്കറിലോ എണ്ണയോ നെയ്യോ ചൂടാക്കുക.

ഇതില്‍ മുഴുവന്‍ മസാലകള്‍, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക.

തക്കാളി അരിഞ്ഞതു ചേര്‍ത്തു വഴറ്റുക.

ചെമ്മീന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

അല്‍പനേരം ഇളക്കിയ ശേഷം അരി കഴുകിയതു ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കുക.

ആവശ്യത്തിനു വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കണം.

മല്ലിയില അരിഞ്ഞതു ചേര്‍ക്കാം. സവാള, കശുവണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ വറുത്തു ചേര്‍ത്ത് അലങ്കരിയ്ക്കാം.

English summary

Prawn Pulao Recipe

Here is a tasty and easy recipe of prawn pulao. Try this recipe,
Story first published: Monday, June 15, 2015, 13:33 [IST]