ചെമ്മീന്‍ അച്ചാര്‍ തയ്യാറാക്കാം

Posted By:
Subscribe to Boldsky

മലയാളികളുടെ പ്രിയവിഭവമാണ് ചെമ്മീന്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. ചെമ്മീന്‍ കറിയും ചെമ്മീന്‍ മസാലയും ചെമ്മീന്‍ അച്ചാറുമെല്ലാം ചെമ്മീന്‍ പ്രേമികളുടെ പ്രിയവിഭവങ്ങളാണ്.

ഉണക്കച്ചെമ്മീന്‍ അച്ചാറും ഫ്രഷ് ചെമ്മീന്‍ അച്ചാറുമെല്ലാം ഉണ്ടാക്കാം.

ഫ്രഷ് ചെമ്മീന്‍ അച്ചാര്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

prawn pickle

വലിയ ചെമ്മീന്‍-അരക്കിലോ

ഇഞ്ചി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍

പച്ചമുളക് അരിഞ്ഞത്-1 ടീ സ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

കശ്മീരി മുളകുപൊടി-2 ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍

കടുക്-1 ടീസ്പൂണ്‍

ഉലുവ-1 ടീസ്പൂണ്‍

നല്ലെണ്ണ

വെള്ളം- അര കപ്പ്

വിനെഗര്‍-അര കപ്പ്

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി വെള്ളം കളയുക.

ഇതില്‍ പകുതി മഞ്ഞള്‍പ്പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇത് പിന്നീട് വറുത്തെടുക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയിടുക. കറിവേപ്പിലയും ചേര്‍ത്തിളക്കണം. ഇത് മൂത്തു കഴിയുമ്പോള്‍ പാനില്‍ നിന്നും വാങ്ങുക.

ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റണം. ബാക്കി മഞ്ഞള്‍, മുളകുപൊടികള്‍ ചേര്‍ത്തിളക്കുക. ഇത് മൂത്ത് എണ്ണ മുകളിലായി വരുമ്പോള്‍ അല്‍പം വെള്ളമൊഴിയ്ക്കുക. ഇത് പതുക്കെ തിളച്ചുവരുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കണം.

രണ്ടു മിനിറ്റ് ഇളക്കിയ ശേഷം മൂപ്പിച്ചു മാറ്റി വച്ചിരിയ്ക്കുന്ന കൂട്ട് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. വിനെഗറും ഒഴിയ്ക്കുക. ഇത് തിളച്ചു കുറുകി മസാല ചെമ്മീന്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ചാറ് കൂടുതല്‍ വേണമെങ്കില്‍ ഇതനുസരിച്ച് വെള്ളമോ വിനെഗറോ ചേര്‍ക്കാം. വിനെഗര്‍ ചേര്‍ക്കുമ്പോള്‍ പുളി അധികമാകാതെ നോക്കണം.

വാങ്ങി വച്ച് മുകളില്‍ വേണമെങ്കില്‍ അല്‍പം കൂടി നല്ലെണ്ണ ചൂടാക്കിയൊഴിച്ച് ചൂടാറുമ്പോള്‍ അടച്ചു വയ്ക്കാം. കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

Read more about: prawn, fish, non veg, cooking
English summary

Prawn Pickle Recipe

Here is a tasty recipe of prawn pickle. Read and try this tasty and spicy pickle,
Story first published: Tuesday, July 21, 2015, 14:10 [IST]
Subscribe Newsletter