For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്മീന്‍ പച്ചമുളകു കറി

|

ചെമ്മീന്‍ പല തരത്തിലുണ്ടാക്കാം.പൊതുവെ ചെമ്മീന്‍ കറിയ്‌ക്കു ചുവന്ന നിറമല്ലേ കണ്ടിരിയ്‌ക്കുന്നത്‌. എന്നാല്‍ പച്ചനിറത്‌ിതലും ചെമ്മീന്‍ കറിയുണ്ടാക്കാം.

പച്ചമുളകു ചേര്‍ത്താണ്‌ പച്ചനിറത്തില്‍ ചെമ്മീന്‍ കറിയുണ്ടാക്കുക. ഇത്‌ എങ്ങനെയെന്നു നോക്കൂ,

Prawn

ചെമ്മീന്‍-മുക്കാല്‍ കിലോ
സവാള-2
തേങ്ങ-1 കപ്പ്‌
ഇഞ്ചി-ഒരു കഷ്‌ണം
വെളുത്തുള്ളി-10
കരിഞ്ചീരകം-അര ടീസ്‌പൂണ്‍
പച്ചമുളക്‌-10
ഡ്രൈ മാംഗോ പൗഡര്‍-1 ടീസ്‌പൂണ്‍
ഗരം മസാല -1 ടീസ്‌പൂണ്‍
ജീരകപ്പൊടി-1 ടീസ്‌പൂണ്‍
പുതിനയില
മല്ലിയില
ഉപ്പ്‌
എണ്ണ

ചെമ്മീന്‍ കഴുകി വൃത്തിയാക്കുക.

ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച്‌ ചെമ്മീന്‍ ഇതിലേയ്‌കകിട്ട്‌ അല്‍നേരം ഇളക്കി പതുക്കെ വഴറ്റി വാങ്ങി വയ്‌ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച്‌ സവാള വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേയ്‌ക്കു ചേര്‍ത്ത്‌ വഴറ്റുക. തേങ്ങ ചിരകിയത്‌ ചേര്‍ത്തിളക്കുക. ഇത്‌ നല്ലപോലെ മൂപ്പിച്ച ശേഷം തണുക്കുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത്‌ അരച്ചെടുക്കുക.

പച്ചമുളക്‌, പുതിനയില, മല്ലിയില എന്നിവ ചേര്‍ത്ത്‌ മയത്തില്‍ അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച കരിഞ്ചീരകം മൂപ്പിയ്‌ക്കുക. ഇതിലേയ്‌ക്ക്‌ അരച്ചു വച്ചിരിയ്‌ക്കുന്ന പച്ചമുളകു പേസ്റ്റ്‌ ചേര്‍ത്തിളക്കുക. ഇത്‌ അല്‍പ നേരം വഴറ്റിയ ശേഷം തേങ്ങാ-സവാള പേസ്റ്റ്‌ ചേര്‍ക്കുക.

ഡ്രൈ മാംഗോ പൗഡര്‍, ഗരം മസാല, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ചെമ്മീന്‍ ഇതിലേയ്‌ക്കു ചേര്‍ത്തിളക്കണം. പാകത്തിനുപ്പും വെള്ളവും ചേര്‍ത്ത്‌ വേവിച്ചെടുക്കുക.

English summary

Prawn Green Chilly Curry

Green chilli prawns also contain pudhina and coriander chutney. These herbs contribute to the colour of green chilli prawns. Read more to know about,
Story first published: Friday, August 8, 2014, 16:02 [IST]
X
Desktop Bottom Promotion