For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോര്‍ക്ക് വിന്താലു ഉണ്ടാക്കാം

|

ക്രിസ്തുമസ് വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പോര്‍ക്ക്. ഇതുപയോഗിച്ച് പല വിഭവങ്ങളും ഉണ്ടാക്കാം. ഇതിലൊന്നാണ് പോര്‍ക്ക് വിന്താലു.

പോര്‍ക്ക് വിന്താലു ഗോവന്‍ വിഭവമാണ്. മസാല രുചി നിറഞ്ഞ ഒരു വിഭവം. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Pork Vindaloo

പോര്‍ക്ക്-മുക്കാല്‍ കിലോ
സവാള-2
കൊപ്ര ചിരകിയത്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-8 അല്ലി
കറുവാപ്പട്ട-ഒരു കഷ്ണം
ഗ്രാമ്പൂ-4
ഏലയ്ക്ക-2
കുരുമുളക്-3
ഉണക്കമുളക്-4
ജീരകം-ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി-2 ടീസ്പൂണ്‍
വിനെഗര്‍-മു്ക്കാല്‍ കപ്പ്
വെജിറ്റബിള്‍ ഒായില്‍-5 ടീസ്പൂണ്‍
ഉപ്പ്
വെള്ളം

പോര്‍ക്കില്‍ ഉപ്പുംമഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്ത് ഒരുവിധം വേവിച്ചെടുക്കുക.

ഒരു ബൗളില്‍ വിനെഗര്‍ എടുക്കുക. ഇതിലേക്ക് ഉണക്കമുളക്, ജീരകം, ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ചിരകിയ കൊപ്ര, കുരുമുളക് എന്നിവ ചേര്‍ത്തു വയ്ക്കുക. ഇത് 10-15 മിനിറ്റു കഴിഞ്ഞ ശേഷം നല്ലപോലെ അരച്ചെടുക്കുക.

ഒരു പാനില്‍ വെജിറ്റബിള്‍ ഓയില്‍ ചൂടാക്കുക. ഇതിലേക്ക് അരച്ചു വച്ചിരിയ്ക്കുന്ന മസാല ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് വേവിച്ചു വച്ചിരിയ്ക്കുന്ന പോര്‍ക്കിറച്ചി ചേര്‍ത്തിളക്കുക. ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.

മറ്റൊരു പാനില്‍ സവാള നല്ലപോലെ വഴറ്റുക. പോര്‍ക്കിറച്ചി വെന്തു കഴിഞ്ഞ് വെള്ളം വറ്റിച്ച ശേഷം ഈ സവാള ചേര്‍ത്തിളക്കുക.

പോര്‍ക്ക് വിന്താലു തയ്യാര്‍.

Read more about: non veg christmas
English summary

Pork Vindaloo Recipe

Pork vindaloo can be prepared very easily and will surely be appreciated by your family. The main ingredients that you will need for this curry recipe is pork, vinegar, dried red chillies, ginger, garlic etc. Scroll down to learn about the ingredients and procedure.
Story first published: Friday, December 20, 2013, 12:51 [IST]
X
Desktop Bottom Promotion