For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുമസിന് പോര്‍ക്ക് കറി

|

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ക്രിസ്തുമസിന് വളരെ പ്രധാനമാണ്. ഇതില്‍ ചിക്കനും മട്ടനും പോര്‍ക്കുമെല്ലാം പെടും.

പോര്‍ക്ക് ക്രിസ്തുമസിന് പലരും കഴിയ്ക്കുന്ന ഒരു വിഭവമാണ്. തേങ്ങാപ്പാല്‍ ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു പോര്‍ക്ക് കറി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Pork Curry

പോര്‍ക്കിറച്ചി-1 കിലോ
സവാള-2
ഉണക്കമുളക്-10
വെളുത്തുള്ളി-5 അല്ലി
ഇഞ്ചി-ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
പുളി പിഴിഞ്ഞത്- ഒരു ടേബിള്‍സ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
തേങ്ങാപ്പാല്‍-അര കപ്പ്
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില

പോര്‍ക്ക് കഷ്ണങ്ങളായി മുറിച്ചു കഴുകി വയ്ക്കുക.

ഉണക്കമുളക് 10 മിനിറ്റ് ചൂടുവെള്ളത്തിലിട്ടു വയ്ക്കുക.

പുളിവെള്ളത്തില്‍ ഈ ഉണക്കമുളക്, ഒരു സവാളയരിഞ്ഞത്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് അരച്ചെടുക്കുക. ഇത് ഇറച്ചിയില്‍ കലര്‍ത്തി വയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. എന്നിവ ചേര്‍ക്കുക. ഇതിലേക്ക് പോര്‍ക്കിറച്ചി ചേര്‍ത്തിളക്കുക. ഉപ്പു, കറിവേപ്പില ചേര്‍ക്കണം. ഇത് അടച്ചു വച്ച് വേവിയ്ക്കുക. ഒരുവിധം വേവാകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി വീണ്ടും വേവിയ്ക്കണം. വെള്ളം ഒരുവിധം വറ്റിച്ചെടുക്കുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയെടുക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിയ്ക്കുന്ന പോര്‍ക്കിറച്ചി ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം. ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കാം.

English summary

Port Curry Recipe

Christmas is just round the corner and it is time to gear up with some awesome recipes for the festive season. Pork is one non vegetarian item which is mostly preferred on Christmas.
Story first published: Friday, December 20, 2013, 19:35 [IST]
X
Desktop Bottom Promotion