For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബക്രീദിന് പെപ്പര്‍ മട്ടന്‍ ഗ്രേവിയുണ്ടാക്കൂ

|

ബക്രീദിനുണ്ടാക്കാവുന്ന നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളില്‍ മട്ടന് പ്രധാന സ്ഥാനമുണ്ട്.

മട്ടന്‍ അല്‍പം എരിവോടെയുണ്ടാക്കിയാലേ രുചിയുള്ളൂവെന്നു പറയാം. മട്ടനില്‍ കുരുമുളകിന്റെ എരിവു ചേര്‍ത്തുണ്ടാക്കുന്ന പെപ്പര്‍ മട്ടന്‍ ഗ്രേവിയുണ്ടാക്കി നോക്കൂ.

Mutton

മട്ടന്‍-1 കിലോ
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കുരുമുളക്-3 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
പച്ചമുളക്-4
ഇഞ്ചി-ഒരു കഷ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. മുളകുപൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്തിളക്കുക. ഇതിലേക്ക മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് വേവിച്ചെടുക്കുക.

മറ്റൊരു പാനില്‍ എണ്ണ തിളപ്പിച്ച് കടുകു വറുക്കുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞത്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് കുരുമുളകു പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കണം.

ഈ മസാലയിലേക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. കറിവേപ്പിലയും ചേര്‍ക്കണം.

ഇത് അല്‍പനേരം വേവിയ്ക്കുക. മസാല മട്ടനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.

English summary

Pepper Mutton Gravy

On the occasion of Bakrid, one of the best meals you can treat yourself to in a Muslim home is mutton dish,
Story first published: Wednesday, October 16, 2013, 16:04 [IST]
X
Desktop Bottom Promotion