പെപ്പര്‍ ചിക്കന്‍ തയ്യാറാക്കാം

Posted By:
Subscribe to Boldsky

പെപ്പര്‍ ചിക്കന്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ വിചാരിയ്ക്കും ആള്‍ വിദേശിയാണെന്ന്. എന്നാല്‍ നമ്മുടെ വീട്ടില്‍ നമ്മുടെ സ്വന്തം അടുക്കളയില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് പെപ്പര്‍ ചിക്കന്‍ എന്ന കാര്യത്തില്‍ തര്‍ക്കമ വേണ്ട. പുറത്ത് നിന്ന് നമ്മള്‍ കഴിയ്ക്കുന്ന അതേ സ്വാദോട് കൂടി തന്നെ പെപ്പര്‍ ചിക്കന്‍ നമുക്ക് തയ്യാറാക്കാം.

കുരുമുളകിന്റെ സ്വാദ് ഒട്ടും നഷ്ടപ്പെടാതെ തന്നെ നമുക്ക് തയ്യാറാക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് പെപ്പര്‍ ചിക്കന്‍. വിശേഷ ദിവസങ്ങളില്‍ പെപ്പര്‍ ചിക്കന്‍ തയ്യാറാക്കി അതിഥികളെ നമുക്കെ ഞെട്ടിയ്ക്കാം. എങ്ങനെയെന്ന് നോക്കാം.

pepper chicken recipe

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍- കാല്‍ക്കിലോ

പച്ചമുളക്- ആറെണ്ണം

ഇഞ്ചി- രണ്ട് കഷ്ണം

കുരുമുളക്- ഒരു ടീസ്പൂണ്‍

സവാള- രണ്ടെണ്ണം

വെളുത്തുള്ളി- എട്ട് അല്ലി

തക്കാളി- രണ്ടെണ്ണം

മല്ലിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

ചെറുനാരങ്ങ- ഒരു കഷ്ണം

മഞ്ഞള്‍പ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

കറുവപ്പട്ട- നാല് കഷ്ണം

ഗ്രാമ്പൂ- 3 എണ്ണം

എണ്ണ-നാല് ടേബിള്‍ സ്പൂണ്‍

മല്ലിയില- അരക്കെട്ട്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി വൃത്തിയാക്കിയതിനു ശേഷം പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവയെല്ലാം ഒരുമിച്ച് അരച്ചെടുക്കാം. ഈ മസാല ഇറച്ചിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രണ്ട് മണിക്കൂറിനു ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

ശേഷം തക്കാളിയും ഉള്ളിയും മുറിച്ച് എണ്ണയില്‍ വഴറ്റിയെടുക്കുക. ഉള്ളി തവിട്ട് നിറമാകുമ്പോള്‍ ഇറച്ചി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയിട്ട് നല്ലതു പോലെ ഇളക്കാം ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് പ്രഷര്‍കുക്കറില്‍ 15 മിനിട്ട് വേവിയ്ക്കണം. ഇറച്ചി വെന്ത ശേഷം കുക്കറില്‍ നിന്നും വാങ്ങി വെച്ച് അടുപ്പത്ത് വെച്ച് എണ്ണ തെളിയുന്നത് വരെ വേവിയ്ക്കാം. സ്വാദിഷ്ഠമായ പെപ്പര്‍ ചിക്കന്‍ റെഡി.

English summary

pepper chicken recipe

How to make pepper chicken with easy step by step, read on...
Story first published: Saturday, May 6, 2017, 16:44 [IST]
Subscribe Newsletter