For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല നാടന്‍ മട്ടന്‍ റോസ്റ്റ്!!

|

നാടന്‍ രുചികളോട് ഏവര്‍ക്കും താല്‍പര്യമേറും. മട്ടനും ചിക്കനും മീനും ബീഫുമെല്ലാം നാടന്‍ രീതിയില്‍ പാകം ചെയ്യുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്ക് ഇഷ്ടം.

മട്ടന്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ പാകം ചെയ്യാം. മട്ടന്‍ റോസ്റ്റ് നല്ല നാടന്‍ സ്‌റ്റൈലില്‍ വച്ചാലോ,

നാടന്‍ മട്ടന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Mutton Roast

മട്ടന്‍-ഒരു കിലോ
സവാള-42
തക്കാളി-21
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-12 അല്ലി
കുരുമുളക്-15
വയനയില-31
ഗ്രാമ്പൂ-2
ഏലയ്ക്ക-32
കറുവാപ്പട്ട-21
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-3 ടീസ്പൂണ്‍
മല്ലിപ്പൊടി-4 ടേബിള്‍ സ്പൂണ്‍
ഗരം മസാല-2 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
കറിവേപ്പില
തേങ്ങാക്കൊത്ത്

മട്ടന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക. ഇത് അര മണിക്കൂര്‍ വച്ചിരുന്നാല്‍ കൂടുതല്‍ നല്ലത്. ഇത് കുക്കറില്‍ വേവിച്ചെടുക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക, ഗ്രാമ്പൂ, വയനയില, കറുവാപ്പട്ട, കുരുമുളക് എന്നിവ വഴറ്റുക.

ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കണം. കറിവേപ്പിലയും ചേര്‍്ക്കുക.

ഇതിലേയ്ക്ക് സവാള ചേര്‍ത്ത് നല്ലപോലെ വഴറ്റുക. സവാള ഇളം ബ്രൗണ്‍ നിറമായാല്‍ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം.

മുകളിലെ കൂട്ട് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

ഇതിലേയ്ക്ക് വേവിച്ച മട്ടന്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മസാലകള്‍ പിടിച്ച് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

പാനില്‍ വെളിച്ചെണ്ണ മൂപ്പിച്ച് ഇതില്‍ കറിവേപ്പില, ചതച്ച കുരുമുളക്, സവാള എന്നിവ ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ച് തയ്യാറാക്കിയ മട്ടനിലേയ്ക്കു ചേര്‍ക്കാം. നാടന്‍ കോഴി വരട്ടിയത്, എളുപ്പത്തില്‍

Read more about: mutton മട്ടന്‍
English summary

Nadan Mutton Roast

Desi foods are favorite for every one. Here is one desi mutton dish, Nadan Muttom Roast,
X
Desktop Bottom Promotion