തനി നാടന്‍-മീന്‍ പീര

Posted By:
Subscribe to Boldsky

മീന്‍ ആരോഗ്യവും സ്വാദും ഒത്തിണങ്ങിയ ഒരു വിഭവമാണ്. പല തരത്തിലും മീന്‍ തയ്യാറാക്കാം. മീന്‍ കറി, മീന്‍ പൊള്ളിച്ചത്, വറുത്തത്, ബേക്ക് ചെയ്തത് ഇങ്ങനെ പോകുന്നു ഇത്.

നാടന്‍ വിഭവങ്ങളോട് മലയാളിയ്ക്കു പ്രിയ താല്‍പര്യം തന്നെയുണ്ട്. നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന വിഭവമാണ് മീന്‍ പീര. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

meen peera

മീന്‍-1 കിലോ

കുടംപുളി-6

തേങ്ങ-1

ചുവന്നുള്ളി-അരക്കിലോ

പച്ചമുളക്-8

കൊല്ലമുളക്-2

ഇഞ്ചി-ഒരു കഷ്ണം

വെളുത്തുള്ളി-2 അല്ലി

മഞ്ഞള്‍പ്പൊടി- 1ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

വെള്ളം

മീന്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക.

മീന്‍ചട്ടിയില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് മീന്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുടംപുളി, വെള്ളം എന്നിവ ചേര്‍ത്തു വേവിച്ചെടുക്കുക.

വെള്ളം വറ്റി മീന്‍ വെന്തു കഴിയുമ്പോള്‍ മീനിന്റെ മുള്ളു മാറ്റി മാംസം മാത്രം എടുക്കുക.

തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ നല്ലപോലെ ചതയ്ക്കുക. മിക്‌സിയില്‍ പതുക്കെ കറക്കിയെടുക്കുകയുമാകാം. അധികം അരയരുത്.

ഒരു ചീനച്ചട്ടിയിലോ മീന്‍ ചട്ടിയിലോ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. കടുക്, കൊല്ലമുളക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്തു നല്ലപോലെ വഴറ്റുക.

ഇത് നല്ലപോലെ മൂത്താല്‍ അരപ്പു ചേര്‍ത്തിളക്കണം. വേവിച്ചു വച്ചിരിയ്ക്കുന്ന മീന്‍ കഷ്ണങ്ങളും ഇതില്‍ ചേര്‍ത്തിളക്കുക.

നല്ല പോലെ ഇളക്കി കറിവേപ്പില വിതറി അല്‍പം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.നല്ല നാടന്‍ മട്ടന്‍ റോസ്റ്റ്!!

Read more about: fish മീന്‍
English summary

Nadan Meen Peera Recipe

Meen peera is a desi type dish. Here is the recipe of meen peera. Try this,
Story first published: Tuesday, June 9, 2015, 12:24 [IST]