For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടണ്‍ റോസ്റ്റ് ആവട്ടെ ഇന്നത്തെ സ്‌പെഷ്യല്‍

|

നോണ്‍ വെജ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടാവുന്ന ഒരു വിഭവം തന്നെയാണ് മട്ടണ്‍. എന്നാല്‍ മട്ടണ്‍ കഴിക്കുമ്പോള്‍ അതെങ്ങനെ പാകം ചെയ്യുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സത്യത്തില്‍ അത് പാകം ചെയ്യുക എന്നുള്ളത് വളരെയധികം എളുപ്പമുള്ള ഒരു കാര്യമാണ്. മട്ടണ്‍ റോസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടി ഇനി അധികം മിനക്കെടേണ്ടതില്ല. കാരണം വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്. അല്‍പം എരിവും മുളകും ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് മട്ടണ്‍ റോസ്റ്റ്. നല്ല മൊരിച്ച ചപ്പാത്തിയും പൊറോട്ടയും അല്ലെങ്കില്‍ നല്ല ഇടിയപ്പവും എല്ലാം മട്ടണ്‍ റോസ്റ്റിന്റെ കൂടെ ചേരുകയും ചെയ്യും. എന്തൊക്കെയാണ് മട്ടണ്‍ റോസ്റ്റ് തയ്യാറാക്കുന്നതിന് വേണ്ടത് എന്ന് നമുക്ക് നോക്കാം.

Mutton Roast | Special Mutton Roast Recipe

most read: വറുത്തരച്ച ചിക്കന്‍ ചപ്പാത്തിക്ക് സൂപ്പര്‍

ആവശ്യമുള്ള ചേരുവകള്‍

മട്ടണ്‍ - അരക്കിലോ
സവാള - കാല്‍ക്കിലോ
തക്കാളി - 2 എണ്ണം
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 2 - 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 3 എണ്ണം
കറിവേപ്പില
മല്ലിയില
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
മല്ലി പൊടി - 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
ഏലക്ക - 3-4 എണ്ണം

തയ്യാറാക്കുന്ന വിധം

ജീരകം, കുരുമുളക് പൊടി, ഗരംമസാല, ഏലക്ക എന്നിവ നല്ലതുപോലെ വറുത്ത് പൊടിച്ച് എടുക്കണം. അതിന് ശേഷം ഒരുപാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമണം മാറുന്നതുവരെ വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് കനം കുറച്ചരിഞ്ഞ സവാള പച്ചമുളക്, കറിവേപ്പില ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. അതിന് ശേഷം സവാള നല്ലതുപോലെ വഴറ്റി വരുമ്പോള്‍ അതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് മുളക്,മഞ്ഞള്‍,മല്ലി, പൊടിച്ച് വെച്ചിരിക്കുന്ന മസാല പൊടികള്‍ എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം.

ഇതെല്ലാം വഴറ്റി ഒരു പാകമായി വരുമ്പോള്‍ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മട്ടണ്‍ ചേര്‍ത്ത് അല്‍പം കുരുമുളക് പൊടിയും ജീരകപ്പൊടിയും ഏലക്കപ്പൊടിയം ചേര്‍ത്ത് പാകത്തിന് മല്ലിയിലയും കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത ശേഷം ഒരു പ്രെഷര്‍ കുക്കറിലേക്ക് വെക്കണം. ഇതിലേക്ക് 1 ഗ്ലാസ് വെള്ളം ചേര്‍ക്കുക ഒപ്പം 1 സ്പൂണ്‍ ചെറുനാരങ്ങ നീരും ചേര്‍ക്കണം. ഇത് നല്ലതുപോലെ അടച്ച് ഒരു 20-25 മിനിറ്റോളം വേവിച്ചെടുക്കണം. പിന്നീട് പ്രഷര്‍ എല്ലാം പോയതിന് ശേഷം വെള്ളം നല്ലതുപോലെ വറ്റിച്ചെടുത്ത് നമ്മള്‍ വഴറ്റി വെച്ചിരിക്കുന്ന മസാലയും സവാളയും എല്ലാം കൂടി ചേര്‍ത്ത് കട്ടിയുള്ള ഗ്രേവി ആക്കി മാറ്റിയെടുക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട.

most read: ചായക്കടയിലെ പഴംപൊരി വീട്ടില്‍ ആക്കാം ഇനി

Image Courtesy: yummytummyaarthi

English summary

Mutton Roast | Special Mutton Roast Recipe

Here we are sharing a special mutton roast recipe. Take a look.
X
Desktop Bottom Promotion