Just In
Don't Miss
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Sports
ISL 2020-21: മുംബൈയും ഹൈദരാബാദും ഒപ്പത്തിനൊപ്പം, ഗോള്‍രഹിത സമനില
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Movies
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- Automobiles
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രിസ്മസിന് നല്ല ചൂട് മട്ടണ്‍ പെപ്പര്‍ ഫ്രൈ
വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വരവായി. ഇനി നാളുകള്‍ മാത്രമേ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ ഈ ആഘോഷത്തിനുള്ളൂ. കളിയും ചിരിയും ആഘോഷവുമൊക്കെയായി ഓരോ വിശ്വാസികളുടെ വീടും സന്തോഷത്താല്‍ നിറയുന്ന വേളയാണ് ക്രിസ്തുമസ് കാലം. ഒപ്പം ആഘോഷനാളുകളില്‍ അടുക്കളകളും ബഹളമയമായിരിക്കും. ഇറച്ചിയും മധുരവും കേക്കുകളുമൊക്കെയായി തീന്മേശയില് വിരുന്നൊരുക്കാന്‍ തിരക്കിട്ട നാളുകളായിരിക്കും ഇനിയങ്ങോട്ട്. ഈ ക്രിസ്തുമസിന് തീന്മേശയില് വിരുന്നൊരുക്കാന്‍ നമുക്ക് ഒരു മട്ടണ്‍ വിഭവം കൂട്ടുപിടിച്ചാലോ? വായില്‍ വെള്ളമൂറുന്ന നല്ല മട്ടണ്‍ പെപ്പര്‍ ഫ്രൈ തന്നെ ആയിക്കോട്ടെ. ഇതാ, എളുപ്പത്തില്‍ തയാറാക്കാവുന്ന മട്ടണ്‍ പെപ്പര്‍ ഫ്രൈ കൂട്ട് വായിച്ചു പരീക്ഷിച്ചോളൂ..
ആവശ്യമുള്ള ചേരുവകള്‍
ആട്ടിറച്ചി - 250ഗ്രാം
കുരുമുളക് - 1 ടീസ്പൂണ്‍
പച്ചമുളക് - 6 എണ്ണം
ഇഞ്ചി - 2 കഷ്ണം
വെളുത്തുള്ളി - 8 അല്ലി
സവാള - 2 എണ്ണം
മല്ലിപ്പൊടി - 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ഗ്രാമ്പു - 4 അല്ലി
കറുവപട്ട - 4 ഇഞ്ച് കഷ്ണം
തക്കാളി - 2 എണ്ണം
ചെറുനാരങ്ങ - പകുതി കഷ്ണം
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
Most read: തടി കുറയ്ക്കാന്‍ നാരങ്ങ - ഇഞ്ചി ചായ തയാറാക്കാം
തയാറാക്കുന്ന വിധം
ആദ്യമായി ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഈ മസാല ഇറച്ചിയില്‍ തേച്ച് ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് 1-2 മണിക്കൂര്‍ നേരം മസാല പിടിക്കാനായി വയ്ക്കണം. സവാളയും തക്കാളിയും കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള ഇട്ട് ഇളക്കുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, കറുവപട്ട, ഗ്രാമ്പു എന്നിവ ഇവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് കുറച്ചുനേരം കൂടെ വഴറ്റി ഒരു കപ്പ് വെള്ളം ഒഴിച്ച് കുക്കറില്‍ 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. മട്ടന്‍ പെപ്പര്‍ ഫ്രൈ തയാര്‍.