For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുമസിന് മട്ടന്‍ കാലിയ

|

ക്രിസ്തുമസിന് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ വളരെ പ്രധാനമാണ്. അല്‍പം വ്യത്യസ്തതയുള്ള വിഭവങ്ങള്‍ പരീക്ഷിയ്ക്കണമെന്നുള്ളവര്‍ക്ക് മട്ടന്‍ കാലിയ പരീക്ഷിയ്ക്കാം.

പെരുഞ്ചീരക രുചി മുന്നിട്ടു നില്‍ക്കുന്ന കശ്മീരി വിഭവമാണിത് ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Mutton Kalia

മട്ടന്‍- 1 കിലോ
സവാള പേസ്റ്റ്-4 ടേബിള്‍ സ്പൂണ്‍
തക്കാളി പേസ്റ്റ്-അര കപ്പ്
ചെറിയ ഉരുളക്കിഴങ്ങ്
(ബേബി പൊട്ടെറ്റോ)-4
തൈര്-1 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
വയനയില-1
മല്ലിയില
എണ്ണ

മട്ടന്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇതില്‍ തൈര്, സവാള അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ജീരകം, വയനയില എന്നിവ ചേര്‍ത്തു വഴറ്റുക. പിന്നീട് മട്ടന്‍ ചേര്‍ത്തിളക്കണം. ഇത് നാലഞ്ചു മിനിറ്റ് നല്ലപോലെ ഇളക്കി വെള്ളം വറ്റിയ്ക്കുക.

ഇതിലേയ്ക്ക് തക്കാളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. പിന്നീട് മല്ലിപ്പൊടി, പെരുഞ്ചീരകപ്പൊടി എ്ന്നിവ ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ചു വേവിയ്ക്കുക.

മറ്റൊരു പാനില്‍ ബേബി പൊട്ടെറ്റോ തൊലി കളഞ്ഞ് എണ്ണയില്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്യുക. അല്‍പം മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കാം.

മട്ടന്‍ വെന്തുകഴിയുമ്പോള്‍ ഉരുളക്കിഴങ്ങു ചേര്‍ത്തിളക്കുക. ഗരം മസാല ചേര്‍ത്തിളക്കാം.

വെള്ളം വറ്റിക്കുറുകി കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്തുപയോഗിയ്ക്കാം.

English summary

Mutton Kalia For Christmas

Check out this special recipe of spicy mutton kalia and give it a try.Mutton Kalia can be prepared without much hassle and tastes amazing.
Story first published: Tuesday, December 16, 2014, 12:46 [IST]
X
Desktop Bottom Promotion