For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെട്ടിനാട് മട്ടന്‍ ഫ്രൈ

|

സാധാരണ രീതിയില്‍ മട്ടന്‍ പാചകം ചെയ്ത് മടുത്തെങ്കില്‍ ഇതാ ചെട്ടിനാട് സ്റ്റൈല്‍ മട്ടന്‍ ഫ്രൈ.

ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിയ്ക്കാം.

Mutton fry

മട്ടന്‍-അരക്കിലോ
സവാള-3
ചെറിയുള്ളി-4
വെളുത്തുള്ളി-4
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
തേങ്ങ ചിരകിയത്-അരക്കപ്പ്
മുളകുപൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-ടേബിള്‍ സ്പൂണ്‍
കുരുമുളക്-8
ഗ്രാമ്പൂ-2
കറുവാപ്പട്ട-1 കഷ്ണം
വയനയില-1
പെരുഞ്ചീരകം-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില

മട്ടന്‍ കഴുകി കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ കുറച്ച് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, പകുതി മുളകുപൊടി, ഉപ്പ്, അല്‍പം എണ്ണ എന്നിവ ചേര്‍ത്തിളക്കി1 മണിക്കൂര്‍ വയ്ക്കുക.

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ മട്ടന്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. രണ്ടോ മൂന്നോ വിസില്‍ വരണം.

ഒരു ചീനച്ചട്ടിയില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, പെരുഞ്ചീരകം, കടുക്, വയനയില എന്നിവയിട്ട് നല്ലപോലെ വറുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ പൊടിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കാം.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത്, അരച്ചു വച്ചിരിക്കുന്ന മസാല, ബാക്കി മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ക്കാം. ഇത് നല്ലപോലെ മൂപ്പിക്കുക.

വെന്ത മട്ടന്‍ കഷ്ങ്ങള്‍ വെള്ളം വറ്റിച്ചെടുത്ത് ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി അല്‍പസമയം വേവിച്ച് മസാല മട്ടനില്‍ പൊതിയുന്നതു വരെ പാചകം ചെയ്യുക.

സ്വാദിഷ്ടമായ ചെട്ടിനാട് മട്ടന്‍ ഫ്രൈ റെഡി.

Read more about: mutton മട്ടന്‍
English summary

Cooking, Nov Veg, Chettinadu Mutton Fry, Taste, പാചകം, നോണ്‍ വെജ്, ചെട്ടിനാട് മട്ടന്‍ ഫ്രൈ, സ്വാദ്

Chettinad mutton fry is a popular street food in Chennai. This Tamil recipe is filled with lots of steamy spices. This recipe will taste like home to those who hail from Tamil Nadu. For the rest, Chettinad Mutton dry is an exotic Tamil recipe that you must try.
X
Desktop Bottom Promotion