മുര്‍ഗ് ധനിയാ കുറുമ

Posted By:
Subscribe to Boldsky

മുര്‍ഗ് ധനിയാ കുറുമ ഒരു നോര്‍ത്ത് ഇന്ത്യന്‍ ചിക്കന്‍ റെസിപ്പിയാണ്. മല്ലിയിലയുപയോഗിച്ചു ചിക്കന്‍ തയ്യാറാക്കുന്ന രീതി.

ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവുമെല്ലാം കഴിയ്ക്കാവുന്ന ഇത് വളരെ എളുപ്പം തയ്യാറാക്കാനുമാകും.

മുര്‍ഗ് ധനിയാ കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Green Chicken curry

ചിക്കന്‍-1 കിലോ

തൈര്-1 കപ്പ്

സവാള-2

വെളുത്തുള്ളി ചതച്ചത്-1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-5

ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍

കുരുമുളകു ചതച്ചത്-1 ടീസ്പൂണ്‍

മല്ലിയില-2 കെട്ട്

ഉപ്പ്

ഓയില്‍

ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി വയ്ക്കുക.

പാനില്‍ ഓയില്‍ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇത് പുറത്തെടുത്തു മാറ്റി വയ്ക്കുക.

ഇതേ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് മസാലപ്പൊടികളും പച്ചമുളകും ചേര്‍ത്തിളക്കുക. ഇതില്‍ ചിക്കന്‍ കഷ്ണങ്ങളിട്ട് അല്‍പ നേരം കുറഞ്ഞ ചൂടില്‍ വറുക്കുക.

ഡീപ് ഫ്രൈ ചെയ്യേണ്ടതില്ല. ചിക്കന്‍ ഒരു വിധം വേവാകണം. അടച്ചു വച്ചു വേവിയ്ക്കാം. വേണമെങ്കില്‍ മാത്രം വളരെക്കുറവു വെള്ളം ചേര്‍ക്കാം.

തൈരും വറുത്തു വച്ച സവാളയുംചതച്ച കുരുമുളകും മല്ലിയില അരിഞ്ഞതും ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ചു വേവിയ്ക്കുക. ഗ്രേവി കുറുകുന്നതു വരെ വേവിയ്ക്കുക.

വെന്താല്‍ വാങ്ങി വയ്ക്കാം.

മൂര്‍ഗ് ധനിയാ കുറുമ തയ്യാര്‍. ചെമ്മീന്‍ അച്ചാര്‍ തയ്യാറാക്കാം

English summary

Murg Dhania Qorma Recipe

Murg Dhania Qorma Recipe is one of the tasty chicken korma recipes. It is also called dhania korma chicken or dahi korma chicken.
Story first published: Wednesday, July 29, 2015, 13:53 [IST]