For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസാല എഗ് കറി തയ്യാറാക്കൂ

|

മുട്ട എങ്ങനെയുണ്ടാക്കിയാലും രുചിയാണ്. പ്രത്യേകിച്ചു മുട്ട പ്രേമികള്‍ക്ക്.

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മസാല എഗ് കറി പരീക്ഷിച്ചു നോക്കൂ,

masala egg curry

മുട്ട-4
തക്കാളി-2
സവാള-2
മുളകുപൊടി-1 ടീസ്പൂണ്‍
കറുവാപ്പട്ട-ഒരു കഷ്ണം
എലയ്ക്ക-2
ഇഞ്ചി-വെളുത്തുള്ളി-2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
മല്ലിയില

മുട്ട പുഴുങ്ങി തോടു കളഞ്ഞ് പകുതിയായി മുറിയ്ക്കുക.

തക്കാളി, ഒരു സവാള അരിഞ്ഞത്, തേങ്ങ, കറുവാപ്പട്ട, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.

ഒരു പാനില്‍ ഓയില്‍ തിളപ്പിയ്ക്കുക. ഇതില്‍ ബാക്കിയുള്ള സവാള അരിഞ്ഞതു ചേര്‍ത്ത് നല്ലപോലെ വഴറ്റുക. ബ്രൗണ്‍ നിറമാകണം.

ഇതിലേയ്ക്ക് മുളകുപൊടിയും അരപ്പും ചേര്‍ത്തിളക്കണം.

ഇത് അല്‍പനേരം ഇളക്കി വേവിച്ച ശേഷം മുട്ട പുഴുങ്ങിയതു ചേര്‍ത്തിളക്കുക.

മസാല മുട്ടയില്‍ പിടിച്ചു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം.

English summary

Masala Egg Curry Recipe

Take a look at the easy to make spicy egg masala. This is the best recipe to make with boiled eggs.
Story first published: Tuesday, September 1, 2015, 12:18 [IST]
X
Desktop Bottom Promotion