മലബാര്‍ സ്‌പെഷ്യല്‍ കോഴിക്കറി

Posted By:
Subscribe to Boldsky

നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്ക് എന്നും പ്രിയമുള്ള നാടാണ് മലബാര്‍. തലശ്ശേരി ദം ബിരിയാണിയും കോഴിക്കോടന്‍ വിഭവങ്ങളും എത്ര കഴിച്ചാലും മതി വരാത്തവരാണ് നമ്മള്‍. എന്നും വ്യത്യസ്ത രുചികള്‍ക്ക് പിന്നാലെ പോകുന്നവരാണ് മലയാളികള്‍.

ലോകത്തിന്റെ ഏത് കോണിലായാലും മലബാര്‍ വിഭവങ്ങള്‍ പ്രസിദ്ധമാണ്. ഒരിക്കലും നാവില്‍ നിന്നു പോവാത്ത രുചിയും മലബാറിന്റെ സ്‌നേഹവും കൂടിയാണ് ഈ വിഭവങ്ങളെ നമ്മുടെ പ്രിയപ്പെട്ടവയാക്കി മാറ്റുന്നത്.

ഇന്ന് മലബാര്‍ സ്‌പെഷ്യല്‍ കോഴിക്കറി എങ്ങനെയുണ്ടാക്കാം എന്നു നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടമാകും എന്നതും ഉറപ്പാണ്.

Malabar Special Coconut Chicken Curry

ചേരുവകള്‍

കോഴി- 1 കിലോ

തേങ്ങ ചിരകിയത്- 1 കപ്പ്

ചെറിയ ഉള്ളി -15 എണ്ണം

പച്ചമുളക്- 10 എണ്ണം

വെളുത്തുള്ളി-15 അല്ലി

ഇഞ്ചി-1 കഷ്ണം

കറിവേപ്പില- 2 തണ്ട്

വറ്റല്‍ മുളക്-10 എണ്ണം

കടുക്- ആവശ്യത്തിന്

പെരുംജീരകം-1 ടീസ്പൂണ്‍

എണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കിയ ശേഷം തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, ചെറിയ ഉള്ളി, പെരും ജീരകം എന്നിവ ചേര്‍ത്തു നന്നായി ചുമക്കുന്നതു വരെ വഴറ്റുക. ചുവന്നതിനു ശേഷം അരച്ചെടുക്കണം. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇതിലേക്ക് കഷ്ണമാക്കി വെച്ച ചിക്കന്‍ യോജിപ്പിക്കുക.

ശേഷം വറ്റല്‍മുളകും ചേര്‍ത്ത് അരച്ചു വെച്ചിരിക്കുന്ന തേങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക. പിന്നീട് ഉപ്പ് ചേര്‍ത്ത് വെന്ത ശേഷം വാങ്ങി വെയ്ക്കുക. ചൂടോടെ ഉപയോഗിച്ചാല്‍ സ്വാദ് കൂടും.

English summary

Malabar Special Coconut Chicken Curry

Delicious and spicy chicken curry cooked on coconut is a special dish that goes well with porotta, chapati etc.