മച്ചെര്‍ ജാല്‍, ബംഗാളി മീന്‍ കറി

Posted By:
Subscribe to Boldsky

മത്സ്യ വിഭവങ്ങള്‍ക്ക് പേരു കേട്ട ഒരു സ്ഥലമാണ് ബംഗാള്‍. സ്വാദിഷ്ടമായ മീന്‍ വിഭവങ്ങള്‍ ഇവിടെ നിന്നും ലഭിയ്ക്കും.

ബംഗാളി രീതിയില്‍ മീന്‍ കറിയുണ്ടാക്കുന്നത് അല്‍പം വ്യത്യസ്തമാണ്. ബംഗാളി രീതിയിലുള്ള ഒരു മീന്‍ കറിയാണ് മച്ചെര്‍ ജാല്‍. എരിവുള്ള ഈ മീന്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Fish

മാംസമുളള മീന്‍-4 കഷ്ണം

സവാള-1

തക്കാളി-1

ചെറിയ ഉള്ളി അരിഞ്ഞത്-അര ടീസ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒരു ടീസ്പൂണ്‍

പച്ചമുളക്-3

വയനയില-1

മുളകുപൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ജീരകപ്പൊടി-അര ടീസ്പൂണ്‍

മല്ലിയില

ഉപ്പ്

എണ്ണ

മീന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍, ഉപ്പ് എന്നിവ പുരട്ടി അര മണിക്കൂര്‍ നേരം വയ്ക്കുക.

ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് മീന്‍ ചെറുതായി ഇരുവശവും വറുത്തെടുക്കുക. മീന്‍ മാറ്റി വയ്ക്കുക.

ഈ പാനിലെ ബാക്കി എണ്ണയില്‍ വയനയില, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് സവാള ചേര്‍ത്തു വഴറ്റുക. പിന്നീട് തക്കാളി ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിയ്ക്കുക.

ഇതിലേയ്ക്ക് വറുത്തു വച്ചിരിയ്ക്കുന്ന മീന്‍ ചേര്‍ത്ത് ഇളക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.

മച്ചെര്‍ ജാല്‍, ബംഗാളി ഫിഷ് കറി, മീന്‍, മത്സ്യം, നോണ്‍ വെജ്, സ്വാദ്, പാചകം

Read more about: fish മീന്‍
English summary

Machcher Jhaal Spicy Bengali Fish Curry

Machcher jhaal is a typical Bengali fish curry. The machcher jhal recipe is really easy to prepare. Try this spicy Bengali fish curry recipe at home,
Story first published: Wednesday, May 28, 2014, 13:35 [IST]