For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലസൂനി ജിംഗ, ഗാര്‍ലിക് പ്രോണ്‍

|

ചെമ്മീന്‍ മത്സ്യപ്രേമികള്‍ക്ക് ഇഷ്ടമുള്ളൊരു വിഭവമാണ്. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കാം.

ലസൂനി ജിംഗ എന്നൊരു വിഭവമുണ്ട്. ഗ്രില്‍ ചെയ്ത ഗാര്‍ലിക് പ്രോണ്‍ വിഭവമാണിത്. സ്വാദു മാത്രമല്ല, ഗ്രില്‍ ചെയ്തതു കൊണ്ട് ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്.

സ്വാദിഷ്ടമായ ചെട്ടിനാട് നോണ്‍വെജ് വിഭവങ്ങള്‍സ്വാദിഷ്ടമായ ചെട്ടിനാട് നോണ്‍വെജ് വിഭവങ്ങള്‍

ഇതുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ചെമ്മീനില്‍ മസാലകള്‍ പുരട്ടി രണ്ടു മണിക്കൂര്‍ വച്ചിരിയ്ക്കണമെന്നു മാത്രം.

ലസൂനി ജിംഗ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Garlic Prawn

ഇടത്തരം ചെമ്മീന്‍-12
വെളുത്തുള്ളി ചതച്ചത്-30
തൈര്-1 കപ്പ്
ഗരം മസാല-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
പെരുഞ്ചീരകം-ഒരു നുള്ള്
ബട്ടര്‍-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്

ചെമ്മീന്‍ തോടു കളഞ്ഞു വൃത്തിയാക്കി ചെറുനാരങ്ങാനീര്, ഉപ്പ്, പകുതി വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ പുരട്ടി ഫ്രിഡ്ജില്‍ 1 മണിക്കൂര്‍ വയ്ക്കുക.

ബാക്കി വെളുത്തുള്ളി തൈരില്‍ കലക്കുക. ഇതിലേയ്ക്ക് മസാലപ്പൊടികളും പെരുഞ്ചീരകവും ഇട്ടിളക്കുക. അല്‍പം ഉപ്പും ഇടണം.

ചെമ്മീന്‍ ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്ത് തയ്യാറാക്കിയ മസാല പുരട്ടുക. ഇത് ഒരു മണിക്കൂര്‍ വയ്ക്കുക.

മൈക്രോവേവ് 200 ഡിഗ്രി ചൂടാക്കുക.

ചെമ്മീന്‍ സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ബട്ടര്‍ പുരട്ടണം.

ഈ ചെമ്മീന്‍ 10-15 മിനിറ്റ് 60 പെര്‍സെറ്റ് കറന്റില്‍ ഗ്രില്‍ ചെയ്യുക.

ലെസൂനി ജിംഗ തയ്യാര്‍. ചൂടോടെ കഴിയ്ക്കൂ.

ലസൂനി ജിംഗ, ഗാര്‍ലിക് പ്രോണ്‍, ചെമ്മീന്‍, പാചകം, മീന്‍, നോണ്‍ വെജ്

English summary

Lasooni Jhinga Garlic Prawn Recipe

Lasooni jhinga basically stands for grilled garlic prawns. Try this lasooni jhinga recipe as a side dish with your food. Try this Indian prawn recipe at home.
Story first published: Friday, April 11, 2014, 13:16 [IST]
X
Desktop Bottom Promotion