നാടന്‍ ഞണ്ട് മസാല തയ്യാറാക്കാം

Posted By:
Subscribe to Boldsky

ഞണ്ട് വിഭവങ്ങള്‍ക്കും ഒട്ടും പുറകിലല്ലാത്ത സ്ഥാനം നമ്മുടെ തീന്‍ മേശകളില്‍ ലഭിക്കുന്നുണ്ട്. പലപ്പോഴും ഞണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാന്‍ ബുദ്ധിമുട്ടാണ് എന്നതു കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട് വേണ്ടെന്ന് വെക്കുന്നത്. എന്നാല്‍ ഞണ്ട് വിഭവങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.

ഞണ്ടുണ്ടെങ്കില്‍ ഉച്ചക്ക് ഒരുരുള കൂടുതല്‍ കഴിക്കാം എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇന്ന് തന്നെ നല്ല നാടന്‍ ഞണ്ട് കറി തയ്യാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നാവില്‍ കൊതിയൂറും നാടന്‍ ഞണ്ട് മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഞണ്ട്- ആറ് എണ്ണം

സവാള അരിഞ്ഞത്- രണ്ടെണ്ണം

ചെറിയ ഉള്ളി- അരക്കപ്പ്

ഇഞ്ചി- ഒരു കഷ്ണം

വെളുത്തുള്ളി-അല്‍പം

തക്കാളി- ഒന്ന്

പച്ചമുളക്- മൂന്നെണ്ണം

മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

ഗരം മസാല- മുക്കാല്‍ ടീസ്പൂണ്‍

കുടംപുളി- ഒരു വലിയ കഷ്ണം

ഉപ്പ്- പാകത്തിന്

കറിവേപ്പില- പാകത്തിന്

വെള്ളം- രണ്ട് കപ്പ്

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയില്‍ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കാം. വെന്ത് ചാറ് കുറുകി വരുമ്പോള്‍ തീ ഓഫാക്കാം.

ചീനച്ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചിസ ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ച വെച്ച ഞണ്ട് ഒഴിക്കാം. പിന്നീട് അല്‍പസമയം തിളപ്പിക്കാവുന്നതാണ്. ഇത് ചെറു തീയില്‍ വേവിച്ചെടുക്കാം. ചാറ് ആവശ്യത്തിന് വറ്റി പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.

English summary

Kerala Toddy Shop Style Crab Masala Roast

Crab Masala Fry- Kerala Style Crab Masala Roast is a popular dish in kerala
Story first published: Wednesday, July 12, 2017, 12:22 [IST]
Subscribe Newsletter