ബക്രീദിന് കേരളാസ്‌റ്റൈല്‍ മട്ടന്‍ കറി

Posted By:
Subscribe to Boldsky

ബക്രീദിന് നോണ്‍വെജ് വിഭവങ്ങള്‍, പ്രത്യേകിച്ച് മട്ടന്‍ പ്രധാനമാണ്. തനി കേരളാസ്റ്റൈലില്‍ മട്ടന്‍ കറിയുണ്ടാക്കാം. ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്ന്.

കേരളാസ്റ്റൈല്‍ മട്ടന്‍ കറിയുണ്ടാക്കാനുള്ള പാചകക്കുറിപ്പു നോക്കൂ,

mutton curry

മട്ടന്‍-അരിക്കിലോ

സവാള-2

തക്കാളി-1

ഇഞ്ചി-1 കഷ്ണം

വെളുത്തുള്ളി-7

പച്ചമുളക്-3

ബെ ലീഫ്(വയനയില)-2

കറുവാപ്പട്ട-1 കഷ്ണം

ഗ്രാമ്പൂ-2

പെരുഞ്ചീരകം-അര ടീസ്പൂണ്‍

മുളകുപൊടി-2 ടീസ്പൂണ്‍

മല്ലിപ്പൊടി-2 അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഗരംമസാല പൗഡര്‍-1 ടീസ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

മട്ടന്‍ കഴുകി കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പെരുഞ്ചീരകം, വയനയില, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ വഴറ്റുക.

ഇതിലേയ്ക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം.

പിന്നീട് ഗരം മസാലയൊഴികെ മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക.

ഇത് നല്ലപോലെ മൂപ്പായിക്കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് ഗരം മസാല ചേര്‍ത്തിളക്കുക.

മട്ടന്‍ കഷ്ണങ്ങള്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കി പാകത്തിന് വെള്ളം ചേര്‍ത്ത്. വേവിയ്ക്കുക.

English summary

Kerala Style Mutton Curry For Bakrid

Here is an easy kerala style mutton curry recipe for bakrid. Read more to know about,
Story first published: Wednesday, September 23, 2015, 15:42 [IST]
Subscribe Newsletter