For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കാം

കല്ലുമ്മക്കായ റോസ്റ്റ് തയ്യാറാക്കാന്‍ വളരെ എളുപ്പം. എങ്ങനെയെന്ന് നോക്കാം.

|

ഇന്നത്തെ അത്താഴത്തിന് അല്ഡപം എരിവും പുളിയും മസാലയും എല്ലാം ചേര്‍ന്ന കല്ലുമ്മക്കായ റോസ്റ്റ് ആയാലോ? ഏത് രീതിയില്‍ വെച്ചാലും സ്വാദിഷ്ഠമാണ് എന്നത് തന്നെയാണ് കല്ലുമ്മക്കായയുടെ പ്രത്യേകത. എരിവാണ് ഇതിലെ അവസാന രുചി നിശ്ചയിക്കുന്നതും.

കല്ലുമ്മക്കായ കൊണ്ട് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം. എന്നാലും കല്ലുമ്മക്കായ റോസ്റ്റിന്റെ രുചി അതൊന്ന് വേറെ തന്നെയാണ്. മത്സ്യവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കല്ലുമ്മക്കായ റോസ്റ്റ് കൊണ്ട് ഒരു രുചിവൈവിധ്യം തന്നെ തീര്‍ക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Kerala Style Mussels roast

ആവശ്യമുള്ള വസ്തുക്കള്‍

കല്ലുമ്മക്കായ- അരക്കിലോ
തക്കാളി- രണ്ടെണ്ണം
പച്ചമുളക്- ആറെണ്ണം
ചെറിയ ഉള്ളി അരിഞ്ഞത്- 4 സ്പൂണ്‍
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
വെളിച്ചെണ്ണ- നാല് ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്- രണ്ട് ടീ സ്പൂണ്‍
മുളക് പൊടി-രണ്ട് ടീസ്പൂണ്‍
ഉലുവ- രണ്ട് ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
മല്ലിയില- ആവശ്യത്തിന്
പുളി- പാകത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

കല്ലുമക്കായ വൃത്തിയാക്കി കഴുകിയ ശേഷം പുളിവെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവയിട്ട് ചൂടാക്കാം. ഉലുവ നിറം മാറിത്തുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും കൂടി വഴറ്റാം. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് വഴറ്റാം.

അടുത്തതായി മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം കല്ലുമക്കായ ചേര്‍ക്കാം. ഇതിനോടൊപ്പം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് ഇളക്കി ഒരു കപ്പ് വെള്ളം കൂടി ചേര്‍ക്കാം. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിയ്ക്കാം. പിന്നീട് വെന്ത് ചാറ് കുറുകിയ ശേഷം മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

English summary

Kerala Style Mussels roast

Kerala Style Mussels roast, read on to know more about it.
X
Desktop Bottom Promotion