തട്ടുകട സ്‌പെഷ്യല്‍ കപ്പ ബിരിയാണി

Posted By:
Subscribe to Boldsky

സ്വാദിഷ്ഠമായ കപ്പ ബിരിയാണ് തയ്യാറാക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവുമോ? ഇപ്പോള്‍ ബീഫിനെക്കുറിച്ച് ഇത്രയധികം പ്രശ്‌നങ്ങളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോള്‍ തന്നെ അല്‍പം കപ്പ ബിരിയാണി തയ്യാറാക്കാം.

ഇനി കപ്പ ബിരിയാണി കഴിയ്ക്കണമെന്ന് തോന്നുമ്പോള്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാം. വീട്ടിലിരുന്ന് എങ്ങനെ കപ്പ ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം. എങ്ങനെ സ്വാദിഷ്ഠമായ എരിവും സ്വാദുമുള്ള കപ്പ ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.

Kerala Style Kappa Biriyani

ആവശ്യമുള്ള സാധനങ്ങള്‍

കപ്പ- അരക്കിലോ

ബീഫ്- അരക്കിലോ

ചെറിയ ഉള്ളി- ആറെണ്ണം

ഗരംമസാല- അരടിസ്പൂണ്‍

മുളക് പൊടി- ഒരു ടീസ്പൂണ്‍

ഇഞ്ചി ചതച്ചത്- ഒരു ടീസ്പൂണ്‍

പച്ചമുളക് ചതച്ചത്- ഒരു ടീസ്പൂണ്‍

കുരുമുളക്‌പൊടി- ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

സവാള- ഒന്ന്

മല്ലിപ്പൊടി- അര ടീസ്പൂണ്‍

വെളുത്തുള്ളി- ഒരു ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

കറിവേപ്പില- മൂന്ന് തണ്ട്

വെളിച്ചെണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ ആദ്യം മഞ്ഞള്‍പ്പൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വേവിച്ച് വെള്ളം കളഞ്ഞ് വെയ്ക്കണം. പിന്നീട് ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കിയ ശേഷം അല്‍പം വെൡച്ചെണ്ണയൊഴിച്ച് മുളക് പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയില്‍ ഇഞ്ചി ചതച്ചത്, പച്ചമുളക് ചതച്ചത്, ചെറിയ ഉള്ളി അരിഞ്ഞത്, കുരുമുളക് പൊടി എന്നിവ പകുതി ചേര്‍ത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ബീഫും കൂടി ചേര്‍ക്കാം.

പിന്നീട് വേറൊരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ വറുത്തെടുത്ത് ഇതിലേക്ക് അരിഞ്ഞ് വെച്ചിരിയ്ക്കുന്ന സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബാക്കി ചതച്ചതില്‍ അല്‍പം കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റുക. വഴറ്റി വന്നാല്‍ വേവിച്ച് മാറ്റി വെച്ചിരിയ്ക്കുന്ന ബീഫ് കൂടി ചേര്‍ക്കാം. ഇത് 15 മിനിട്ട് വേവിച്ച ശേഷം കപ്പ വേവിച്ചതും കൂടി ചേര്‍ത്ത് ഇളക്കി പാകമായാല്‍ വാങ്ങി വെയ്ക്കാം. കപ്പ ബിരിയാണി റെഡി.

English summary

Kerala Style Kappa Biriyani

One of the very famous delicious preparation is Kappa /Tapioca Biriyani.
Story first published: Saturday, June 3, 2017, 13:41 [IST]