കേരളാ സ്‌റ്റൈല്‍ ഫിഷ് മോളി തയ്യാറാക്കാം

Posted By:
Subscribe to Boldsky

മീന്‍ കറി വിവിധ രുചികളിലുണ്ടാക്കാം. മലയാളികള്‍ക്ക് മിക്കവാറും പേര്‍ക്ക് പ്രിയം കേരളാ സ്റ്റൈലിലുണ്ടാക്കുന്ന മീന്‍ കറിയായിരിയ്ക്കും. ഇതു തന്നെ പല വിധത്തിലുണ്ടാക്കാം.

ഫിഷ് മോളി തനി കേരളത്തനിമയുള്ളൊരു മീന്‍ കറിയാണെന്നു പറയാം. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Fish Curry

മീന്‍-അരക്കിലോ

സവാള-1

പച്ചമുളക്-2

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍

കുരുമുളകുപപൊടി-1 ടീസ്പൂണ്‍

തേങ്ങാപ്പാല്‍-1 കപ്പ്

കടുക്-1 ടീസ്പൂണ്‍

മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ്

വെളിച്ചെണ്ണ

മീന്‍ കഷ്ണങ്ങളില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക. കടുകു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം. പച്ചമുളകും ചേര്‍ത്ത് ഇളക്കുക.

ഈ കൂട്ടു മൂക്കുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കുക. മീന്‍ കഷ്ണങ്ങള്‍ ഇതിലേയ്ക്കിട്ട് വേവിച്ചെടുക്കണം. തേങ്ങാപ്പാല്‍ പാകത്തിനു കുറുകി മീന്‍ വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിയ്ക്കാം.

English summary

Kerala Style Fish Molly Recipe

fish Moilee is a famous fish curry from the coasts of Kerala.So, take a look at the recipe of Meen Moilee and give it a try.
Story first published: Friday, March 7, 2014, 13:32 [IST]
Subscribe Newsletter