Just In
- 8 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 9 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 10 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
- 11 hrs ago
ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ
Don't Miss
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
തണുപ്പ് കാലം ഉഷാറാക്കാന്‍ കിടിലന്‍ മട്ടണ്ചില്ലി
മട്ടണ്‍ ചില്ലി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്, കാരണം അതില്‍ ചേരുന്ന മസാലകളും മട്ടണ്‍ ടേസ്റ്റും എല്ലാം കൂടി നമ്മളെ മറ്റൊരു ലോകത്തേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് അത്രത്തോളം ഗുണം നല്കുന്നു എന്നതാണ് ഇതിലെ പ്രധാന കാര്യം. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ് ഈ കിടിലന്‍ റെസിപ്പി. മട്ടണ്‍ ആരോഗ്യത്തിന് നല്‍കുന്നത് നിസ്സാര ഗുണങ്ങള്‍ അല്ല, അതുകൊണ്ട് തന്നെ ഒരിക്കലും ഒഴിവാക്കി വിടേണ്ടതല്ല ഡയറ്റില്‍ നിന്ന് മട്ടണ്‍. അത് മാത്രമല്ല നമ്മുടെ വീട്ടില്‍ തന്നെ പൊടിച്ച മല്ലിയുടേയും മഞ്ഞളിന്റേയും മുളകിന്റേയും ഗുണങ്ങള്‍ ചേരുമ്പോള്‍ അതൊന്ന് വേറെ തന്നെയാണ്. മാത്രമല്ല ആരോഗ്യത്തിന് ഹാനീകരമാവുന്ന യാതൊന്നും ഇതില്‍ ചേരുന്നും ഇല്ല. അപ്പോ റെസിപ്പി നോക്കാം.....
ആവശ്യമുള്ള ചേരുവകള്‍
മട്ടണ്‍
-
അരക്കിലോ
മുളകുപൊടി
-
1/2
ടീസ്പൂണ്‍
മല്ലിപ്പൊടി
-1/2ടീസ്പൂണ്‍
നാരങ്ങ
നീര്
-1
ടീസ്പൂണ്‍
വെളുത്തുള്ളി
-
5
പച്ചമുളക്
-
3
ഉപ്പ്
പാകത്തിന്
ഉള്ളി
-1
ഇടത്തരം
തക്കാളി
-
3
പച്ചമുളക്-
2
കറിവേപ്പില
-
അല്പം
ഗരം
മസാല
പൊടി
-
1/4
ടീസ്പൂണ്‍
കുരുമുളക്
പൊടി
-
1/4
ടീസ്പൂണ്‍
എണ്ണ
-
പാകത്തിന്
തയ്യാറാക്കുന്നത് എങ്ങനെ?
ഒരു കുക്കറില്‍ കുറച്ച് വെളിച്ചെണ്ണ, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, മുറിച്ച് വെച്ചിരിക്കുന്ന മട്ടണ്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളക്കി നല്ലതുപോലെ വേവുന്നത് വരെ ഇളക്കേണ്ടതാണ്. മട്ടണിലുള്ള വെള്ളത്തില്‍ തന്നെ ഇത് വെന്ത് വരണം.
മട്ടണ്‍ വെന്തു കഴിഞ്ഞാല്‍ തീ ഓഫ് ചെയ്ത് അതില്‍ നിന്ന് മട്ടണ്‍ മാറ്റുക. പിന്നീട് അതേ കുക്കറില്‍ തന്നെ കുറച്ച് എണ്ണ ഒഴിക്കുക.
അതിലേക്ക് അരിഞ്ഞുവച്ച ഉള്ളിയും മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി, ഉപ്പ്, കറിവേപ്പില, ഗരം മസാല തുടങ്ങിയ മസാലകളും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഇത് നല്ലതുപോലെ ഇളക്കി വഴറ്റിയെടുത്ത ശേഷം അതിലേക്ക് തക്കാളി അരിഞ്ഞത് ചേര്‍ക്കുക. തക്കാളി നല്ലതുപോലെ അരിഞ്ഞോ അല്ലെങ്കില്‍ മിക്സിയില്‍ അടിച്ചോ ചേര്‍ക്കാവുന്നതാണ്.
അതിന് ശേഷം നമ്മള് വേവിച്ച് മാറ്റി വെച്ചിരിക്കുന്ന മട്ടണ്‍ ഇതിലേക്ക് ചേര്‍ക്കണം. പിന്നീട് ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ആവുന്നത് വരെ നമുക്ക് ഇളക്കിക്കൊടുക്കാം. മട്ടണില്‍ നല്ലതുപോലെ മസാല പിടിച്ചതിന് ശേഷം മാത്രമേ തീ ഓഫ് ചെയ്യാന്‍ പാടുകയുള്ളൂ. മാത്രമല്ല ഒരു തുള്ളി വെള്ളം പോലും മട്ടണില്‍ ഉണ്ടാവാന്‍ പാടില്ല.
ഇത്രയുമായി കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ അല്പം വെളിച്ചെണ്ണ അതിന് മുകളില്‍ തൂവിക്കൊടുക്കാം. നല്ല കിടിലന്‍ മട്ടണ്‍ ചില്ലി തയ്യാര്‍.
ശൈത്യകാല പ്രശ്നങ്ങള്‍ക്ക് പരിഹാരം
തണുപ്പ് കാലത്താണ് പലരിലും കൈകാല്‍ കടച്ചിലും വേദനയും പ്രശ്നങ്ങളും ഉണ്ടാവുന്നത്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും മട്ടണ്‍ വളരെ മികച്ചതാണ്. മട്ടണ്‍ ചില്ലിയേക്കാള് മട്ടണ്‍ സൂപ്പ് നല്കുന്ന ഗുണങ്ങള്‍ ആണ് എണ്ണാനാവാത്തത്. എന്നാല്‍ മട്ടണ്‍ ഏത് രൂപത്തിലെങ്കിലും അതിന്റെ ഗുണങ്ങള്‍ കൂടുകയല്ലാതെ കുറയുകയില്ല. ഇത് മാത്രമല്ല തണുപ്പ് കാലത്തുണ്ടാവുന്ന പ്രതിരോധ ശേഷിക്കുറവും അതോടൊപ്പം അകമ്പടി സേവിക്കുന്ന ജലദോഷം, പനി, ചുമ എന്നീ പ്രശ്നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.
പ്രമേഹം
തോറ്റു
പോവും
ഈ
സൂപ്പിന്
മുന്നില്‍:
സ്ഥിരമായി
കഴിച്ചാല്‍
ഗുണം
ശ്വാസകോശം
സ്ട്രോംങ്
ആക്കും
ബ്രോക്കോളി
ബദാം
സൂപ്പ്