ഷാപ്പ് കറിയുടെ സ്വാദുമായി ചെമ്മീന്‍ റോസ്റ്റ്‌

Posted By:
Subscribe to Boldsky

ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് ചെമ്മീന്‍. ചെമ്മീന്‍ റോസ്റ്റ് ഇന്നത്തെ ഭക്ഷണത്തിന് തയ്യാറാക്കാം. ചെമ്മീന്‍ വിഭവങ്ങളുടെ രുചി ഇഷ്ടമല്ലാത്തവര്‍ ഉണ്ടാവില്ല. ചെമ്മീന്‍ വിഭവങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ചെമ്മീന്‍ റോസ്റ്റ്.

മലയാളിയ്ക്ക് എന്നും വ്യത്യസ്ത രുചികള്‍ തേടിപ്പോകാനാണ് ഇഷ്ടം. ചെമ്മീന്‍ വിഭവങ്ങളില്‍ തന്നെ പ്രധാനിയായ ചെമ്മീന്‍ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഉച്ച ഭക്ഷണത്തോടൊപ്പവും അത്താഴത്തിന് ചപ്പാത്തിയോടൊപ്പവും ഇത് തയ്യാറാക്കാം.

Kerala shappu Style Prawns Roast-recipe

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍- 250 ഗ്രാം

സവാള- 4 എണ്ണം

വെളുത്തുള്ളി- 7 അല്ലി

കറിവേപ്പില- പാകത്തിന്

പച്ചമുളക്- 3 എണ്ണം

തക്കാളി- 2

ഇഞ്ചി- ചെറിയ കഷ്ണം

കോണ്‍ഫഌവര്‍-1 ടേബിള്‍ സ്പൂണ്‍

ഗരം മസാല പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍

പഞ്ചസാര- കാല്‍ ടേബിള്‍ ്‌സ്പൂണ്‍

വെളിച്ചെണ്ണ- പാകത്തിന്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കാം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ ഉപ്പ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍ കോണ്‍ഫഌവര്‍ എന്നിവ ചേര്‍ത്തിളക്കുക.

വറുക്കാന്‍ ആവശ്യമായ എണ്ണ ചൂടാക്കിയ ഷേഷം ചെമ്മീന്‍ ഇതില്‍ വറുത്ത് കോരുക. പിന്നീട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നി ഒന്നിച്ച് ചതച്ചെടുക്കാം. ഉള്ളിയും തക്കാളിയും ചെറിയ കഷ്ണങ്ങളായി മുറിക്കുക. ചെമ്മീന്‍ വറുത്ത എണ്ണയില്‍ തന്നെ ചതച്ച് വെച്ചിരിയ്ക്കുന്ന കൂട്ട് വഴറ്റിയെടുക്കാം.

ഇതിലേക്ക് സവാളയും തക്കാളിയും വഴറ്റിയെടുക്കാം. പിന്നീട് ചേരുവകളെല്ലാം ചേര്‍ത്ത് തക്കാളി വെന്തു വരുമ്പോള്‍ വറുത്ത് വച്ചിരിയ്ക്കുന്ന ചെമ്മീന്‍ കൂടി ചേര്‍ക്കാം.ഇതിലേക്ക് കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും അര ടേബിള്‍ സ്പൂണ്‍ ഗരംമസാലയും പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം അടച്ച് വെച്ച് വേവിയ്ക്കുക, അഞ്ച് മിനിട്ടിനു ശേഷവും വാങ്ങി വെയ്ക്കാം. ചെമ്മീന്‍ റോസ്റ്റ് തയ്യാര്‍.

English summary

Kerala shappu Style Prawns Roast-recipe

It is a simple and quick chemmeen roast preparation. It goes well with rice.
Story first published: Saturday, February 11, 2017, 14:14 [IST]
Please Wait while comments are loading...
Subscribe Newsletter