For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് കശ്മീരി റോഗന്‍ ജോഷ്

|

കശ്മീരി വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് റോഗന്‍ ജോഷ്. തൈരില്‍ തയ്യാറാക്കുന്ന മട്ടന്‍ വിഭവമാണിത്.

റോഗന്‍ ജോഷ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

mutton 1

മട്ടന്‍-1 കിലോ
സവാള-3
തൈര്- അര ലിറ്റര്‍
വെളുത്തുള്ളി-6 അല്ലി
ഗ്രാമ്പൂ-6
കറുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-3
കുരുമുളക്-1 ടീസ്പൂണ്
പെരുഞ്ചീരികം-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
കായം-അര ടീസ്പൂണ്‍
ഉപ്പ്
ഓയില്‍

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് സവാള, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക.

Mutton 2

ഇതിലേയ്ക്ക് മട്ടന്‍ ചേര്‍ത്തിളക്കുക. പിന്നീട് ഉപ്പ്, വെളുത്തുള്ളി ചതച്ചത്, മുളകുപൊടി, കായം എന്നിവയും ചേര്‍ത്തിളക്കണം.

ഇത തീ കുറച്ചു വച്ച് വേവിയ്ക്കുക.

mutton 3

തൈര് നല്ലപോലെ ഉടച്ചിളക്കി ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.

mutton 4

ഇത് ചെറുചൂടില്‍ വേവിയ്ക്കുക. തൈര് കുറുകി ചാറ് ഒരുവിധം കട്ടിയാകുമ്പോള്‍ വാങ്ങി പുതിനയില ചേര്‍ത്തുപയോഗിയ്ക്കാം.

English summary

Kashmiri Mutton Rogan Josh For Ramadan

This kashmiri rogan josh recipe is a tasty food option during ramazan. You must try this mutton curd recipe,
Story first published: Wednesday, June 24, 2015, 12:49 [IST]
X
Desktop Bottom Promotion