For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് കശ്മീരി മിര്‍ച്ചി കുറുമ

|

കശ്മീരി മിര്‍ചി കുറുമ മട്ടന്‍ ഉപയോഗിച്ചുള്ള ഒരു വിഭവമാണ്. റംസാന്‍ കാലത്ത് തയ്യാറാക്കാവുന്ന ഒന്ന്.

മട്ടനൊപ്പം കൊല്ലമുളകുപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

കശ്മീരി മിര്‍ച്ചി കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

masala

മട്ടന്‍-1 കിലോ
ഉണക്കമുളക്-10
സവാള-3
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട-2 കഷ്ണം
ഏലയ്ക്ക-4
മീറ്റ് മസാല-1 ടേബിള്‍ സ്പൂണ്‍
പുളി കട്ടിയില്‍ പിഴിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മീറ്റ് മസാല-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
ഓയില്‍
മല്ലിയില

chilly paste

ഉണക്കമുളകിന്റെ കുരു നീക്കി എണ്ണ ചേര്‍ക്കാതെ വറുത്ത് അല്‍പം വെള്ളം ചേര്‍ത്ത് നല്ല പേസ്റ്റാക്കി അരച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വഴററണം.

ഇതിലേക്ക് ഇറച്ചി ചേര്‍ത്തു പതുക്കെ വറക്കുക.

cooking

ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുഴുവന്‍ മസാലകള്‍, മീറ്റ് മസാലപ്പൊടി, പെരുഞ്ചീരകപ്പൊടി, ജീരകം എന്നിവ ചേര്‍ത്തു വഴറ്റുക.

ഇത് പാകത്തിനു വെള്ളം ചേര്‍ത്തു വേവിയ്ക്കുക.

പുളി പിഴിഞ്ഞതും മുളകു പേസ്റ്റും ഒരുമിച്ചു ചേര്‍ത്തിളക്കുക.

ഇത് ഇറച്ചിക്കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കി ചാറു കുറുകുന്നതു വരെ ചേര്‍ത്തിളക്കുക.

korma

മല്ലിയില ചേര്‍ത്ത് അലങ്കരിയ്ക്കാം.

Read more about: ramzan ramadan mutton non veg
English summary

Kashmiri Mirchi Korma For Ramadan

Kashmiri mirchi korma is the best among korma curry dishes. Try this yummy dish in Ramazan. To make mirchi korma have a look at this simple korma recipe.
Story first published: Wednesday, June 17, 2015, 12:04 [IST]
X
Desktop Bottom Promotion