ഇന്ത്യന്‍ സ്‌റ്റൈല്‍ തക്കാളി-മീന്‍ കറി!

Posted By:
Subscribe to Boldsky

മീന്‍ കറിയ്ക്കു പുളി വേണം. ഇതിനായി പല വഴികളും ഉപയോഗിയ്ക്കാം. സാധാരണ പുളി, കുടംപുളി, ഇരുമ്പന്‍ പുളി, തക്കാളി എന്നിവയെല്ലാം ചേര്‍ത്ത് മീന്‍കറിയുണ്ടാക്കാം.

തക്കാളി ചേര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ മീന്‍ കറി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ, പുളിയ്‌ക്കൊപ്പം നല്ല എരിവും കൂടിയുള്ള മീന്‍ കറിയാണിത്.

collash

മീന്‍-7 കഷ്ണം

തക്കാളി-3

സവാള-1

വെളുത്തുള്ളി-8

കൊല്ലമുളകരച്ചത്-2 ടേബിള്‍ സ്പൂണ്‍

പുളി-ചെറുനാരങ്ങാ വലിപ്പം

ജീരകപ്പൊടി-1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ഉപ്പ്

മല്ലിയില

കറിവേപ്പില

വെളിച്ചെണ്ണ

മീന്‍ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.

Fish Curry1

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലിട്ടു കറിവേപ്പില വറുക്കുക. പിന്നീട് വെളുത്തുള്ളി ചതച്ചതു ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേര്‍ത്തു വഴറ്റണം. പിന്നീട് ജീരകപ്പൊടി, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. മുളകരച്ചതും ചേര്‍ത്തിളക്കുക.

Fish Curry 2

ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കണം.

ഇത് ഒരുവിധം തിളച്ചു കഴിയുമ്പോള്‍ പുളിവെള്ളവും ചേര്‍ത്തിളക്കുക.

Fish Curry 3

മീന്‍കറി വെന്തു കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ക്കാം. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

Read more about: fish മീന്‍
English summary

Indian Style Tomato Fish Curry Recipe

With lots of fresh tomatoes and some spices, you can make this very tempting recipe of tomato fish curry that is sure to set fire on your dinning table.