പുതിന ചിക്കന്‍ കറി തയ്യാറാക്കാം

Posted By:
Subscribe to Boldsky

ചിക്കന്‍ കറി വ്യത്യസ്തമായ രുചികളില്‍ തയ്യാറാക്കാവുന്നതാണ്. ചിക്കന്‍ ഏത് തരത്തില്‍ വേണമെങ്കിലും വെയ്ക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മസാലക്കൂട്ടുകളില്‍ മണം വിതറുന്ന ചിക്കന്‍ കറിയാണ് എല്ലാവര്‍ക്കും ഓര്‍മ്മവരിക പെട്ടെന്ന്.

എന്നാല്‍ സാധാരണ ചിക്കന്‍ കറികളില്‍ നിന്നും അല്‍പം വ്യത്യസ്തമായി പുതിനയില ചിക്കന്‍ കറി നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാം. ഇതൊന്നു തയ്യാറാക്കി നോക്കൂ. അധികം എരിവ് ഇല്ലാത്തത് കുട്ടികള്‍ക്കും ഇത് ഇഷ്ടമുള്ളതാക്കുന്നു.

How to make Pudina Chicken curry

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍-1 കിലോ

സവോള- വലുത് ഒന്ന്.

തക്കാളി - ഒന്ന് വലുത്

പച്ചമുളക് - 4

കറിവേപ്പില - ഒരു തണ്ട്

പുതീന - അര കപ്പ്

മല്ലിയില അരിഞ്ഞത് -അരകപ്പ്

ഇഞ്ചി ചെറുത് ഒരെണ്ണം

വെളുത്തുള്ളി രണ്ട് അല്ലി

ചിക്കന്‍ മസാലപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍

ഗരം മസാല 1 ടീസ്പൂണ്‍

തൈര് - അര കപ്പ്

നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍

ചിക്കനില്‍ പുരട്ടിവെക്കാന്‍

മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍

ചിക്കന്‍മസാലപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

കാശ്മീരി മുളക്‌പൊടി 1 ടീസ്പൂണ്‍

കുരുമുളക് പൊടി - അര ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെയ്ക്കാം. ശേഷം വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ഇതിലേക്ക് ചിക്കനില്‍ പുരട്ടി വെയ്ക്കാന്‍ വേണ്ടി മാറ്റി വെച്ച മസാലകളെല്ലാം ചേര്‍ക്കാം. ശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കാം.

നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കാം. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റാം. പിന്നീട് അരച്ച് വെച്ച പുതീന ചേര്‍ത്ത് വഴറ്റാം. ശേഷം അരിഞ്ഞ് വെച്ച തക്കാളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റാവുന്നതാണ്.

പിന്നീട് ചിക്കന്‍ മസാല ചേര്‍ക്കാം. ഇതിലേക്ക് അല്‍പം തൈരും, വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക. അല്‍പസമയത്തിനു ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ചെറുചൂടില്‍ അടച്ച് വെച്ച് 25 മിനിട്ടോളം വേവിയ്ക്കാം. അവസാനമായി ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിയ്ക്കാം.

English summary

How to make Pudina Chicken curry

How to make Pudina Chicken - This chicken dish has predominant flavour of fresh mint leaves.
Subscribe Newsletter