For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കക്കൊഞ്ച് കറി മാങ്ങയിട്ടത്

ഉണക്കച്ചെമ്മീന്‍ മാങ്ങയിട്ട് വെച്ചത് എന്തുകൊണ്ടും നമ്മുടെയെല്ലാം നാവില്‍ കൊതിയുണര്‍ത്തുന്ന വിഭവമാണ്

|

പേര് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും വായില്‍ കപ്പലോടിയ്ക്കാനുള്ള വെള്ളം ഉണ്ടാവും. ഉണക്കക്കൊഞ്ചില്‍ പച്ചമാങ്ങയിട്ട് വെയ്ക്കുന്ന കറിയുടെ സ്വാദ് എത്ര വര്‍ഷം കഴിഞ്ഞാലും മനസ്സില്‍ നിന്നും നാവില്‍ നിന്നും പോവാത്തതാണ്.

പച്ചമാങ്ങയില്ലെങ്കിലും ഉണങ്ങിയ മാങ്ങ പലരും എടുത്ത് വെയ്ക്കാറുണ്ട്. ഇത് കൊണ്ടും നല്ല ഉണക്കക്കൊഞ്ച് കറി ഉണ്ടാക്കാം. പാചകത്തില്‍ തങ്ങളുടേതായ കൈയ്യൊപ്പ് പതിപ്പിക്കുന്നവരാണ് മലയാളികള്‍. ഏവര്‍ക്കും ഇഷ്ടമാകുന്ന മാങ്ങ കൊഞ്ച് കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

how to make Kerala style prawns mango curry

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കക്കൊഞ്ച്-100 ഗ്രാം
പച്ചമാങ്ങ-1
തേങ്ങ- അരമുറി
ചെറിയ ഉള്ളി-6
പച്ചമുളക്-3
മുളക് പൊടി-ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി- 3 നുള്ള്
ഉപ്പ്- പാകത്തിന്
കറിവേപ്പില- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉണക്കചെമ്മീന്‍ കഴുകി വൃത്തിയാക്കി ചട്ടിയില്‍ ഇട്ട് വറുത്തെടുക്കുക. മാങ്ങ പച്ച മാങ്ങയാണെങ്കില്‍ ചെത്തി ചെറിയ കഷ്ണങ്ങളാക്കി വെയ്ക്കാം. തേങ്ങ, ചെറിയ ഉള്ളി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് നല്ലതു പോലെ അരച്ചെടുക്കുക. ചട്ടിയില്‍ ഉണക്കച്ചെമ്മീന്‍, മാങ്ങ അരച്ചെടുത്ത മസാല ഉപ്പ് എ്ന്നിവ വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെയ്ക്കാം.

മാങ്ങ നന്നായി വേവുന്നതാണ് പാകം. മാങ്ങ വെന്തെന്ന് മനസ്സിലായാല്‍ തീ ഓഫ് ചെയ്യാം. അതിനു ശേഷം അല്‍പം വെളിച്ചെണ്ണ, കറിവേപ്പില, ഉലുവപ്പൊടി എന്നിവ മുകളില്‍ ഇട്ട് ഉപയോഗിക്കാം.

English summary

how to make Kerala style prawns mango curry

Chemmeen/shrimp/prawns & pacha manga (raw mango) cooked in thick coconut gravy. Perfect side dish for rice.
Story first published: Saturday, February 4, 2017, 15:38 [IST]
X
Desktop Bottom Promotion