For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹണി റോസ്റ്റഡ് വെജിറ്റബിള്‍ ചിക്കന്‍

ഹണി റോസ്റ്റഡ് വെജിറ്റബിള്‍ ചിക്കന്‍

By Lekhaka
|

നിങ്ങള്‍ ചിക്കന്‍ കൊണ്ടുള്ള പലതരം വിഭവങ്ങള്‍ വീട്ടില്‍ സ്ഥിരം ഉണ്ടാക്കാറില്ലേ? എന്നാല്‍ ഇത്തവണ ക്രിസ്തുമസ് - ന്യൂ ഇയര്‍ കാലമായ സ്ഥിതിക്ക് വീട്ടില്‍ വരുന്ന അതിഥികള്‍ക്കായി നാവില്‍ കൊതിയൂറുന്ന ഒരു പുതിയ വിഭവം പരീക്ഷിച്ചാലോ?

നിങ്ങളുടെ അടുക്കള നല്ല സ്വാദൂറുന്ന ഫ്രൂട്ട് കേക്കുകളും പുഡ്ഡിങ്ങുകളും കൊണ്ട് നിറയുമ്പോള്‍, അതിന്‍റെ കൂടെ വായില്‍ വെള്ളമൂറുന്ന സുഗന്ധം കൂടി ചേര്‍ത്താലോ?

എങ്ങിനെയെന്നല്ലേ? മഞ്ഞുകാലത്ത് വിളഞ്ഞ നല്ല ശുദ്ധമായ പച്ചക്കറികളെ തേനും, ചിക്കനുമായി കൂട്ടി ചേര്‍ത്ത് ക്രിസ്തുമസ് വിരുന്നുകളെ രുചികരമാക്കാന്‍ സ്വാദിഷ്ടമായ ഒരു വിഭവം നമുക്കുണ്ടാക്കാം - “ഹണി റോസ്റ്റഡ് ചിക്കന്‍ & വെജിറ്റബിള്‍സ്.

പേര് പറയാന്‍ കുറച്ച് പ്രയാസമുള്ളതാണെങ്കിലും ഇത് ഉണ്ടാക്കുവാനായി ഒട്ടും തന്നെ പ്രയാസമില്ല. അത് കൊണ്ട് നിങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങളെ ഇതിന്‍റെ പാചകം ഒരുതരത്തിലും ബാധിക്കുകയുമില്ല.

അപ്പോള്‍, ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

വേണ്ട ചേരുവകള്‍

1. മത്തങ്ങ - 100 ഗ്രാം

2. പെരുംജീരക ചെടിയുടെ വേര് - 1

3. മധുരക്കിഴങ്ങ് - 1

4. ശതാവരി - 4

5. ബ്രോക്കോളി - കുറച്ച് തണ്ടുകള്‍

6. ചെറിയുള്ളി - 2

7. ഒലീവ് എണ്ണ - 4 ടേബിള്‍സ്പൂണ്‍

8. കാരറ്റ് - 4

9. റോസ്മേരി ചെടി - 2-3 തളിരുകള്‍

10. ചിക്കന്‍ - 800 ഗ്രാം

11. ഉപ്പ് - ആവശ്യത്തിന്

12. തേന്‍ - 100 മില്ലിലിറ്റര്‍

13. വെളുത്തുള്ളി - 5-6 അല്ലി (അരിഞ്ഞത്)

14. കടുക് - ½ ടീസ്പൂണ്‍

15. കറുത്ത കുരുമുളക് - 1 ടീസ്പൂണ്‍

16. നാരങ്ങാ നീര് - 2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

1. ആദ്യം ചിക്കന് അരപ്പ് പുരട്ടണം. അതിനായി ഒരു പാത്രത്തില്‍ കടുക് അരച്ചത്,ഒലീവ് എണ്ണ, തേന്‍, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

2. റോസ്മേരി, ചിക്കനും അരപ്പിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം അത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. അത്താഴത്തിനു വേണ്ടിയാണ് ഉണ്ടാക്കുന്നതെങ്കില്‍ രാവിലെ തന്നെ അരപ്പ് പുരട്ടി വയ്ക്കാവുന്നതാണ്.

3. ബേയ്ക്ക് ചെയ്യാനുള്ള പാത്രം എടുത്ത് അതില്‍ ഒലീവ് എണ്ണ പുരട്ടുക. അതിലേക്ക് ഉപ്പ്, തേന്‍, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേര്‍ത്തത് നന്നായി യോജിപ്പിക്കുക.

4. അരിഞ്ഞുവച്ച പച്ചക്കറികള്‍ ആ അരപ്പിലേക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

5. അരപ്പ് പുരട്ടിവച്ച ചിക്കനും അതിലേക്ക് ചേര്‍ത്ത് 220 ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ 20-25 മിനിറ്റ് ഓവനില്‍ വച്ച് വേവിക്കുക..

6. അങ്ങനെ, നിങ്ങളുടെ സ്വാദിഷ്ടമായ ഹണി റോസ്റ്റഡ് ചിക്കന്‍ & വെജിറ്റബിള്‍സ് തയ്യാര്‍. പാത്രത്തിലേക്ക് പകര്‍ത്തി ചൂടോടെ വിളമ്പുക.


ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ചേരുന്ന വിധം പല വര്‍ണ്ണമയമാണ് ഈ വിഭവം. ഇത് നിങ്ങളുടെ അത്താഴത്തിനു പ്രധാന വിഭവങ്ങളുടെ കൂടെയോ, അല്ലെങ്കില്‍ ഗാര്‍ലിക് ബ്രെഡിന്‍റെ കൂടെയോ കഴിക്കാവുന്നതാണ്. കൂട്ടിന് ഒരു ഗ്ലാസ് വൈന്‍ കൂടി ആയാലോ? പുതുവര്‍ഷത്തെ സ്വാദോടെ വരവേല്‍ക്കാന്‍ ഇതിലും നല്ല വഴി വേറെയുണ്ടാവില്ല!

Read more about: christmas new year
English summary

Honey Roasted Vegetable Chicken For Christmas

Honey Roasted Vegetable Chicken For Christmas
X
Desktop Bottom Promotion