For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുമസിന് ഗ്രീന്‍ ചില്ലി ചിക്കന്‍

|

ചൈനീസ് വിഭവങ്ങളില്‍ ചില്ലി ചിക്കന്‍ പ്രശസ്തമായ ഒന്നാണ്. ഇത് സാധാരണ ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്.

ചില്ലി ചിക്കന്‍ പച്ചനിറത്തിലുമുണ്ടാക്കാം. പച്ചമുളകും മല്ലിയിലയും ഉപയോഗിച്ചാണ് ഇത്. ഇതുകൊണ്ടുതന്നെ നല്ല എരിവുള്ള ഒരു വിഭവവുമാണ്. മുട്ട-ഉരുളക്കിഴങ്ങു മസാല

Green Chilly Chicken

ഗ്രീന്‍ ചില്ലി ചിക്കന്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, ഈ ക്രിസ്തുമസിന് വ്യത്യസ്ത നിറത്തിലും സ്വാദിലുമുള്ള ഒരു ചിക്കന്‍ വിഭവവുമാകും.

Green Chilly Chicken

ചിക്കന്‍-1 കിലോ
പച്ചമുളക്-1 കപ്പ്
സവാള-2
വെളുത്തുള്ളി-10
ഇഞ്ചി-1 കഷ്ണം

Green Chilly Chicken

മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍

Green Chilly Chicken

ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

Green Chilly Chicken

സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, മൂന്നുനാലു പച്ചമുളക് എന്നിവ ഒന്നിച്ചരയ്ക്കുക. അല്‍പം വെള്ളവും ഉപ്പും ചേര്‍ക്കാം.

ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

Green Chilly Chicken

ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. പിന്നീട് പച്ചമുളകുകള്‍ അരിഞ്ഞ് എല്ലാം ചേര്‍ത്തിളക്കാം. അല്‍പം ഉപ്പും ചേര്‍ക്കുക. പച്ചമുളകിന്റെ നിറം അല്‍പം മാറുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.

ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങളും ചേര്‍ക്കാം.

Green Chilly Chicken

വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ചാറു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

English summary

Green Chilly Chicken

This winter set your tongue on fire with this hot and spicy green chilli chicken recipe. It is different, spicy and tastes amazing. Do give it a try.
X
Desktop Bottom Promotion